കഞ്ചാവ് കടത്ത്: ബംഗാൾ സ്വദേശിക്ക് കഠിനതടവും പിഴയും
text_fieldsമോട്ടിയൂർ ഷേക്ക്
കൊല്ലം: ജാർഖണ്ഡിൽ നിന്ന് വിൽപനക്കായി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ ബംഗാൾ സ്വദേശിക്ക് കഠിനതടവും പിഴയും ശിക്ഷ. 9.90 കിലോ കഞ്ചാവ് കടത്തിയ കേസിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ മോട്ടിയൂർ ഷേക്കിന്(45) ആണ് അഞ്ച് വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദാണ് വിധി പ്രസ്താവിച്ചത്. 2025 ഫെബ്രുവരി 24ന് രാവിലെ പുനലൂർ റെയിൽവെ സ്റ്റേഷനിലാണ് പ്രതി പിടിയിലായത്. പുനലൂർ റെയിൽവെ പൊലീസ് എസ്.എച്ച്.ഒ ജി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി, അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി. സി.പി.ഒ പ്രേംകുമാർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


