Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2026 6:29 AM GMT Updated On
date_range 23 Feb 2026 6:29 AM GMTകൃഷിഭവനിലെ അലമാരയിൽ രക്തഅണലി
text_fieldscamera_alt
കുന്നത്തൂർ കൃഷിഭവനിലെ അലമാരയിൽ കണ്ട രക്ത അണലി
ശാസ്താംകോട്ട: കുന്നത്തൂർ കൃഷിഭവനിലെ അലമാരയിൽ താവളമുറപ്പിച്ച രക്ത അണലി ജീവനക്കാരെ വിറപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ പത്തോടെയാണ് സംഭവം. ഈ സമയം കൃഷിഭവന്റെ മതിൽ നിർമാണത്തിനെത്തിയ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ സുരേഷ്, അനന്ദു എന്നിവർ ചേർന്ന് അണലിയെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
പാമ്പ് പിടിത്തം വശമില്ലാത്ത ഈ യുവാക്കൾ മനോധൈര്യം കൈമുതലാക്കിയാണ് അണലിയെ പിടികൂടിയത്. പിന്നീടാണ് അണലിവർഗത്തിലെ ഏറ്റവും അപകടകാരിയായ രക്ത അണലിയാണ് ഇതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
Next Story


