മസ്തിഷ്ക അണുബാധ: അശ്വതിയെ രക്ഷിക്കാൻ നാടൊന്നിക്കുന്നു
text_fieldsഅശ്വതി
ശാസ്താംകോട്ട : മസ്തിഷ്ക അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവതിയെ രക്ഷിക്കാൻ നാടൊന്നിക്കുന്നു. പോരുവഴി നടുവിലേമുറി പുത്തൻപുരക്കൽ വീട്ടിൽ ജഗദേവൻപിള്ളയുടെ ഭാര്യ അശ്വതി (34)യുടെ ജീവൻ രക്ഷിക്കുന്നതിനാണ് നാട്ടുകാർ ചികിത്സാ സഹായനിധി രൂപവത്കരിച്ച് രംഗത്തുള്ളത്. തലച്ചോറിൽ അണുബാധയെത്തുടർ ന്ന് ഒരുമാസമായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
12 ലക്ഷത്തിലധികം രൂപയാണ് ഇനി ൻ്റെ ചെലവായി ആശുപത്രി അധികൃതർ പറയുന്നത്. വാടകവീട്ടിലാണ് കൂലിപ്പണിക്കാരനായ ജഗദേവൻപിള്ളയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. കടം വാങ്ങിയും മറ്റുള്ളവരുടെ സഹായവുംകൊണ്ട് ഇതുവരെയുള്ള ചികിത്സനടത്തിയത്. ആറുലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ഇതിനോടകം ചെലവായി. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത നിർധന കുടുംബത്തിന് തുടർന്നുള്ള ചികിത്സചെലവ് കണ്ടെത്താൻ കഴിയാതായതോടെ പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, പഞ്ചായത്ത് അംഗം വിനു ഐ.നായർ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സാസഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്.
അശ്വതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെങ്കിൽ ഈ കുടുംബത്തിന് സുമനസ്സുകളുടെ സഹായം വേണം. അതിനായി എസ്.ബി.ഐ ശൂരനാട് ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ. 45551870923. ഐ.എഫ്.എസ്.സി SBIN0071240. ഫോൺ. 9048785262.


