ശാസ്താംകോട്ട തടാകതീരത്ത് കൈയേറ്റം
text_fieldsശാസ്താംകോട്ട തടാകതീരത്ത് എക്സ്കവേറ്റർ ഉപയോഗിച്ച്
മണ്ണിടിക്കുന്നു
ശാസ്താംകോട്ട: തടാകതീരത്ത് അമ്പലക്കടവിന് സമീപം കുന്നിൽെചരിവ് ഇടിച്ച് കെട്ടിട നിർമാണത്തിന് നീക്കം. ക്ഷേത്രോപദേശക സമിതി, പരിസ്ഥിതിപ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നിർമാണം തടഞ്ഞു. തുടർച്ചയായ അവധിദിനങ്ങൾ നോക്കിയാണ് പരിസ്ഥിതിസംരക്ഷിതമേഖലയിൽ നിർമാണനീക്കം നടന്നത്.
ഈ മേഖലയിൽ നിരവധി വ്യാജ പട്ടയങ്ങൾ കരസ്ഥമാക്കലും സംശയകരമായ ഭൂദുർവിനിയോഗവും നടന്നിട്ടുണ്ട്. പ്രദേശത്തെ ദൂദുർവിനിയോഗം തടയണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർ ജില്ല കലക്ടറെ ബന്ധപ്പെട്ടിട്ടുണ്ട്. താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷൻ തുടങ്ങിയവയിൽനിന്ന് വിളിപ്പാടകലെയാണ് കൈയേറ്റം നടക്കുന്നത്. നടപടിയില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനം.