റോഡിലെ കുഴികൾക്ക് താൽക്കാലിക പരിഹാരം
text_fieldsകാരാളിമുക്കിൽ റോഡിലെ കുഴികൾ അടച്ച നിലയിൽ
ശാസ്താംകോട്ട: ചവറ-ശാസ്താംകോട്ട പ്രധാന പാതയിൽ കാരാളിമുക്കിനും തോപ്പിൽമുക്കിനും ഇടയിലുള്ള റോഡിലെ കുഴികൾക്ക് താൽക്കാലിക പരിഹാരം. വ്യാഴാഴ്ച വലിയ കുഴികളിൽ ക്വാറി വേസ്റ്റും ടാർ മിശ്രിതവും ഇട്ട് അടച്ചു. കാരാളിമുക്കിനും തോപ്പിൽ മുക്കിനും ഇടയിൽ റോഡിലെ കുഴികളെ സംബന്ധിച്ച് ചൊവ്വാഴ്ച മാധ്യമം വാർത്ത നൽകിയിരുന്നു.
ജനപ്രതിനിധികളും പൊതു പ്രവർത്തകരും പി.ഡബ്ലൂ. ഡി അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കാരാളിമുക്കിനും തോപ്പിൽമുക്കിനും ഇടയിലുള്ള ഒന്നര കിലോമീറ്ററിനുള്ളിൽ നൂറ് കണക്കിന് കുഴികളാണ് റോഡിൽ ഉണ്ടായിരുന്നത്. ശാശ്വതമായ പരിഹാരം ഉണ്ടാകുന്ന തരത്തിൽ നടപടി വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.