തെരുവ് നായ്ക്കൾ ഭക്ഷിച്ച മൃതദേഹത്തിന് രണ്ടുമാസത്തെ പഴക്കം
text_fieldsപാപ്പിനിശ്ശേരി കടവരാന്തയിൽ തമ്പടിച്ച തെരുവുനായ്ക്കൾ
ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ തെരുവ് നായ്ക്കൾ ഭക്ഷിച്ച മൃതദേഹത്തിന് രണ്ടുമാസത്തിനടുത്ത് പഴക്കമെന്ന് പൊലീസ്. ആന്തരിക അവയവങ്ങൾ ഉൾപ്പെടെ എല്ലാം നായ്ക്കൾ ഭക്ഷിച്ചു. മരണകാരണം കണ്ടെത്തുന്നതിന് കൂടുതൽ പരിശോധനക്ക് പൊലീസ് ഒരുങ്ങുകയാണ്. അഞ്ചുദിവസം മുമ്പാണ് വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്തക്ക് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ളയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം തെരുവുനായ്ക്കൾ പൂർണമായും ഭക്ഷിച്ച നിലയിലായിരുന്നു. മരണശേഷം രാധാകൃഷ്ണപിള്ളയുടെ മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹവും ആന്തരിക അവയവങ്ങളും ഉൾപ്പെടെ എല്ലാം നായ്ക്കൾ ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്ഥിയും ത്വക്കും മാത്രമായിരുന്നു അവശേഷിച്ചത്. ഇത് പിന്നീട് സംസ്കരിച്ചു. വർഷങ്ങളായി ഒറ്റക്ക് താമസിക്കുന്ന രാധാകൃഷ്ണപിള്ള ക്ഷയ രോഗബാധിതനായതിനാൽ ഒറ്റക്ക് കിടത്തിചികിത്സ തേടി ആശുപത്രിയിൽ പോകുമായിരുന്നു. ഇങ്ങനെ പോയിരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികളും ബന്ധുക്കളും കരുതിയിരുന്നത്. അതാണ് മൃതദേഹം നായ്ക്കൾ ഭക്ഷിക്കുന്ന തരത്തിലേക്ക് എത്താൻ ഇടയാക്കിയത്.


