കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsസുരേഷ്, സവാദ്
ശാസ്താംകോട്ട: ഒരു കിലോയിലധികം കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അധികൃതർ പിടികൂടി. ഒരാൾ രക്ഷപ്പെട്ടു. ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. ശൂരനാട് വടക്ക് കുന്നിരാടം മണപ്ലേത്ത് ജങ്ഷനിൽ നിന്നാണ് ഞായറാഴ്ച വൈകീട്ട് കഞ്ചാവുമായി രണ്ടുപേരെ ശാസ്താംകോട്ട എക്സൈസ് സംഘം പിടികൂടിയത്.
വള്ളികുന്നം സ്വദേശി സുരേഷ്, കറ്റാനം സ്വദേശിയും കുന്നിരാടം ജങ്ഷന് സമീപം വാടകക്ക് താമസിക്കുന്നയാളുമായ സവാദ് എന്നിവരാണ് പിടിയിലായത്. എക്സൈസ് അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇവരുടെ കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടതായി എക്സൈസ് അധികൃതർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ വഹാബിന്റ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയകുമാർ, അജയൻ, പ്രിവന്റിവ് ഉദ്യോഗസ്ഥരായ വിജു, അശ്വന്ത്, സിവിൽ ഓഫിസർമാരായ സുജിത്, അതുൽ, നിഷാദ്, വിഷ്ണു, രാഗേഷ്, വനിത സിവിൽ ഓഫിസർ നീതു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.