ലഹരി മരുന്നുമായി യുവാവ് പിടിയിൽ
text_fieldsശാസ്താംകോട്ട : പനപ്പെട്ടി ഭാഗത്ത് എക്സൈസ് റെയ്ഡിൽ നിരോധിത ലഹരി മരുന്നായ മെത്താംഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു. പനപ്പെട്ടി മുസലിയാർ ഫാമിൽ സുഗീഷ് ഭവനത്തിൽ സുഗീഷിനെയാണ് (25) എക്സൈസ് ഇൻസ്പെക്ടർ എസ്.സൂര്യയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളിൽനിന്ന് 1.5 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ വിനോദ് ശിവറാം, അജയകുമാർ പ്രിവന്റിവ് ഓഫിസർമാരായ സജീവ് കുമാർ, ജോൺ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. പ്രസാദ്, എസ്. സുധീഷ്, എസ്.സുജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ രാജാഗോപാലൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.