കെ.എസ്.ആർ.ടി.സി ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പതിമൂന്ന് പേർക്ക് പരിക്ക്
text_fieldsഅപകടത്തിൽ പെട്ട കെ.എസ്.ആർ.ടി.സി ബസ്
ചടയമംഗലം: കെ.എസ്.ആർ. ടി.സി ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം. എം.സി റോഡിൽ നിലമേൽ പുതുശ്ശേരി പെട്രോൾ പമ്പിനു മുന്നിൽ ആണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് അഞ്ചലിലേക്ക് പോകുകയായിരുന്ന കാറും നിലമേൽ നിന്നു വന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് അമിതവേഗതയിൽ കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷ കെ.എസ്.ആർ.ടി.സി ബസ്സിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറ് പൂർണമായും തകർന്ന നിലയിലാണ് കാറിന്റെ മുൻവശം നാട്ടുകാർ വെട്ടിപ്പൊളിച്ചാണ് കാർ ഡ്രൈവറെ പുറത്തെടുത്തത്. കാറിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രകാരായ കരിഷ്മ (24), വർഷ (20) , സുഫിന (21),അശ് വിക്ക് (6 മാസം ) , പ്രിൻസ് (29) കാർ യാത്രകാരായ ശിൽപ്പ (34), ഹബീബ് (32), കെ. എസ് . ആർ. ടി.സി യാത്ര കാരായ നിഷ്ത്താർ ഹാജി ( 68), സിദ്ദീഖർ (41) ,സജീന (37), റിഭാജ് സിദ്ദീഖർ (10), മുഹമ്മദ് റയീദ് (7), റിദ സീദ്ദീഖർ (2) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കടക്കൽ താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ കടക്കൽ താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.