Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനീന്തലിൽ ഓവറോൾ കിരീടം...

നീന്തലിൽ ഓവറോൾ കിരീടം നിലനിർത്തി തിരുവനന്തപുരം

text_fields
bookmark_border
നീന്തലിൽ ഓവറോൾ കിരീടം നിലനിർത്തി തിരുവനന്തപുരം
cancel

തിരുവനന്തപുരം: തൃശൂരിൽ ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായ അക്വാട്ടിക് മത്സരങ്ങളിൽ തിരുവനന്തപുരം ഓവറോൾ നേടി. 606 പോയിന്‍റോടെയാണ് തലസ്ഥാന ജില്ല കിരീടം നിലനിർത്തിയത്. 66 സ്വർണവും 57 വെള്ളിയും 52 വെങ്കലവും ഉൾപ്പെടെയാണ് ജില്ലയുടെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള എറണാകുളം 12 സ്വർണവും 22 വെള്ളിയും 14 വെങ്കലവും ഉൾപ്പടെ 160 പോയിന്‍റ് നേടി.

ഒമ്പത് സ്വർണവും 16 വെള്ളിയും 16 വെങ്കലവും ഉൾപ്പടെ 120 പോയിന്‍റ് നേടിയ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. മേളയുടെ അവസാന ദിവസം നീന്തൽ കുളത്തിൽ നാല് റിക്കാഡുകളും തിരുത്തി. സബ്ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ ആലുവ സെന്‍റ് ഫ്രാൻസിസ് എച്ച്.എസിലെ ആൻ മരിയ ഫിനിൽ, ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം തുണ്ടത്തിൽ എം.വി.എച്ച്.എസിലെ ആരോഷ്, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം മൂക്കന്നൂർ സേക്രട്ട് ഹാർട്ട് ഓർഫനേജ് എച്ച്.എസിലെ പൂർണിമ ദേവ്, സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസിലെ ആർ.എസ്. വൃന്ദ എന്നിവരാണ് റിക്കാഡ് സ്വന്തമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:swimming trivandrum news 
News Summary - Thiruvananthapuram won Overall Title in Swimming,
Next Story