രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
text_fieldsഅഞ്ചൽ: കെ.എസ്.ആർ.ടി.സി ബസിൽ കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഒറ്റപ്പാലം റഹ്മാൻ മൻസിലിൽ ഷഹീർ (42) , മഹാരാഷ്ട്ര സോനാപൂർ സ്വദേശി ശശികല (46) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ചാണ് ഇരുവരും ഡാൻസാഫ് - പൊലീസ് ടീമിന്റെ വലയിൽപ്പെട്ടത്. ഒഡിഷയിൽ നിന്നും ട്രെയിൻ മാർഗം കൊല്ലത്തെത്തുകയും അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ അഞ്ചലിലേക്ക് വരികയായിരുന്നു ഇരുവരും. അഞ്ചലിൽ എത്തി മറ്റ് ഇടപാടുകാർക്ക് വിൽപ്പന നടത്തുവാനാണ് കഞ്ചാവ് കൊണ്ടുവന്നത് . കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.


