Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിസ തട്ടിപ്പ്​:...

വിസ തട്ടിപ്പ്​: മനുഷ്യാവകാശ കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു

text_fields
bookmark_border
വിസ തട്ടിപ്പ്​: മനുഷ്യാവകാശ കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു
cancel
Listen to this Article

കൊ​ല്ലം : പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം വി​സാ ത​ട്ടി​പ്പി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. ഭ​ർ​ത്താ​വി​നും സു​ഹൃ​ത്തി​നു​മെ​തി​രെ വി​സാ ത​ട്ടി​പ്പ് ആ​രോ​പി​ച്ച് ഗു​ണ്ട​ക​ളു​ടെ സ​ഹാ​യി​യാ​യ ചി​ല​ർ അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​നും പാ​ല​ക്കാ​ടു​കാ​ര​നാ​യ സു​ഹൃ​ത്തി​നു​മെ​തി​രെ​യാ​ണ് ആ​രോ​പ​ണം നി​ല​വി​ലു​ള്ള​തെ​ന്ന് പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. വി​സ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യ​ഥാ​ർ​ത്ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു​വ​ന്ന​താ​ണ് പ​രാ​തി​ക്ക് കാ​ര​ണം. പ​രാ​തി വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നും വി​സാ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ നി​ര​വ​ധി​യാ​ളു​ക​ൾ നെ​ടു​ങ്ങോ​ലം പ്ര​ദേ​ശ​ത്തു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കേ​സ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് പൊ​ലീ​സ് വി​ളി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​ന് പ​രാ​തി​ക്കാ​രി മ​റു​പ​ടി സ​മ​ർ​പ്പി​ക്കു​ക​യോ സി​റ്റി​ങി​ൽ ഹാ​ജ​രാ​വു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ കേ​സ് തീ​ർ​പ്പാ​ക്കി​യ​താ​യി ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
TAGS:Latest News news Human Rights Commission visa fraud 
News Summary - Visa fraud: Report submitted to the Human Rights Commission
Next Story