Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
Youths arrested with MDMA
cancel
camera_alt

എം.​ഡി.​എം.​എ​യു​മാ​യി പിടിയിലായ പ്രതികൾ

കൊ​ല്ലം: എം.​ഡി.​എം.​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ൽ അ​ഞ്ച്​ യു​വാ​ക്ക​ളെ എ​ക്സൈ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി പ​ന്മ​ന മി​ഠാ​പ്പ​ള്ളി ബി​ന്ദു ഭ​വ​ന​ത്തി​ൽ ബി​ജി​ൻ ബി​ജു(25), പ​ന്മ​ന പേ​രൂ​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ(22), ച​വ​റ താ​ന്നി​മൂ​ട് അ​ര​വി​ള​യി​ൽ തെ​ക്ക​തി​ൽ​വീ​ട്ടി​ൽ ആ​ദ​ർ​ശ്(23), ക​രു​നാ​ഗ​പ്പ​ള്ളി വ​ട​ക്കും​ഭാ​ഗം മാ​വി​ള​വീ​ട്ടി​ൽ ഹേ​മ​ന്ത് (21), ക​രു​നാ​ഗ​പ്പ​ള്ളി വ​ട​ക്കും​ത​ല മേ​ക്ക് ക​ണ്ട​ശ്ശേ​രി തെ​ക്ക​തി​ൽ​വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (20) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

ഓ​ച്ചി​റ വ​വ്വാ​ക്കാ​വി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കാ​റി​ൽ ക​ട​ത്തി​യ 61.501 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി​ യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

എം.​ഡി.​എം.​എ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ൽ എം.​ഡി.​എം.​എ ക​ട​ത്തി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ്​ ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ദി​ലീ​പ് , പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ പ്ര​സാ​ദ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നീ​ഷ്, അ​ജി​ത്, ജോ​ജോ, ജൂ​ലി​യ​ൻ ക്രൂ​സ്, അ​രു​ൺ​ലാ​ൽ, ബാ​ലു എ​സ്. സു​ന്ദ​ർ, അ​ഭി​റാം, ത​ൻ​സീ​ർ അ​സീ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ വ​ർ​ഷ വി​വേ​ക്, സി​വി​ൽ എ​ക്സൈ​സ് ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Youths arrested MDMA Kollam News 
News Summary - Youths arrested with MDMA
Next Story