Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2025 9:22 AM GMT Updated On
date_range 2025-07-01T14:52:18+05:30യു.കെയിൽ അഞ്ചാം കാഞ്ഞിരപ്പള്ളി സംഗമം
text_fieldscamera_alt
കവന്‍ററിയിൽ നടന്ന യു.കെയിലെ കാഞ്ഞിരപ്പള്ളി സ്വദേശികളുടെ അഞ്ചാമത് സംഗമത്തിൽ നിന്ന്
ലണ്ടൻ: യു.കെയിലെ കാഞ്ഞിരപ്പള്ളി സ്വദേശികളുടെ അഞ്ചാമത് സംഗമം കവന്‍ററിയിൽ നടന്നു. യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60ഓളം കുടുംബങ്ങൾ പങ്കെടുത്തു. നാട്ടിൽ നിന്നെത്തിയ മോളി, രാജു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ടോം സാബു, ജോസഫ് ചാക്കോ, ഡോ. രഞ്ചു ജോസഫ് എന്നിവർ സംസാരിച്ചു.
മുതിർന്നവർക്കും യുവജനങ്ങൾക്കും കൊച്ചുകുട്ടികൾക്കുമുള്ള വിവിധ ഗെയിമുകൾ അരങ്ങേറി. അരുൺ എ. തോമസ്, അനേറ്റ് ജയിംസ്, കിഷോർ ജയിംസ്, റോസ്മിൻ അനി, അന്ന അനി, അനി എ. തോമസ് എന്നിവർ സംഗമത്തെ സംഗീതസാന്ദ്രമാക്കി.
സംഘാടക സമതിക്കു വേണ്ടി മാർട്ടിൻ മാത്യു, ബിജു തോമസ്, അനി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Next Story