Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആനക്കുളം നടപ്പാലം...

ആനക്കുളം നടപ്പാലം ജീർണാവസ്ഥയിൽ

text_fields
bookmark_border
ആനക്കുളം നടപ്പാലം ജീർണാവസ്ഥയിൽ
cancel
camera_alt

അപകടാവസ്ഥയിലായ ആനക്കുളം നടപ്പാലം


മുണ്ടക്കയം ഈസ്റ്റ്: ടി.ആർ ആൻഡ് ടി റബ് എസ്റ്റേറ്റിന്‍റെ അതിർത്തിയിൽ ആനക്കുളം കാവിലേക്കുള്ള ആനക്കുളം നടപ്പാലം ജീർണാവസ്ഥയിൽ. 35 വർഷം മുമ്പ് പെരുവന്താനം പഞ്ചായത്ത് നിർമിച്ചതാണ് പാലം. ഇതിനുശേഷം പാലത്തിന് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. എസ്റ്റേറ്റിൽ നിന്നുള്ളവർക്ക് മുണ്ടക്കയം ഈസ്റ്റിൽ എത്താതെ മുണ്ടക്കയം, കോരുത്തോട് എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പ വഴിയാണിത്. ഇതുവഴി നടന്ന്എത്തുന്ന ആളുകൾ ക്ഷേത്രത്തിലേക്ക് പോകുന്നത് കൂടാതെ മുണ്ടക്കയം- കോരുത്തോട് പാതയിൽ എത്താനും പാലം ഉപയോഗിക്കുന്നു.

പാലത്തിന്‍റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. അവശേഷിക്കുന്ന ഭാഗങ്ങൾ നിലംപതിക്കാറായി. പാലത്തിന്‍റെ തൂണിലെ സിമന്‍റ് പ്ലാസ്റ്ററിങ് ഇളകി കല്ലുകൾ തെളിഞ്ഞു കാണാം. തോട്ടം തൊഴിലാളികൾ അടക്കം നൂറുകണക്കിനാളുകൾ ദിവസേന ഉപയോഗിക്കുന്ന പാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

Show Full Article
TAGS:
News Summary - Anakulam footbridge in dilapidated condition
Next Story