Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്ഥാനാർഥികൾ...

സ്ഥാനാർഥികൾ വോട്ടോട്ടത്തിൽ

text_fields
bookmark_border
സ്ഥാനാർഥികൾ വോട്ടോട്ടത്തിൽ
cancel
camera_alt

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ യു.​ഡി .എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. റോ​ണി കെ.​ബേ​ബി

പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ര​സ്യ​പ്ര​ച​ര​ണം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ വോ​ട്ടു​റ​പ്പി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ. വാ​ഹ​ന പ​ര്യ​ട​ന തി​ര​ക്കി​ലാ​യി​രു​ന്നു ബു​ധ​നാ​ഴ്ച കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും. പ​ര്യ​ട​ന​ത്തി​നി​ട​യി​ലും പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രോ​ട് നേ​രി​ട്ട് വോ​ട്ട് ചോ​ദി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​എ​ൻ. ജ​യ​രാ​ജ് ബു​ധ​നാ​ഴ്ച ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. റോ​ണി കെ. ​ബേ​ബി പ​ള്ളി​ക്ക​ത്തോ​ട്, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​രു​വ​രു​ടെ​യും മ​ണ്ഡ​ല​ത​ല വാ​ഹ​ന പ​ര്യ​ട​നം ബു​ധ​നാ​ഴ്ച സ​മാ​പി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​എ​ൻ.​ജ​യ​രാ​ജി​നെ ചി​റ​ക്ക​ട​വി​ൽ

ക​ദ​ളി​ക്കു​ല ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

ഡോ.​എ​ൻ.​ജ​യ​രാ​ജി​ന്റെ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന പ​രി​പാ​ടി കൈ​ലാ​ത്തു​ക​വ​ല​യി​ൽ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം ഷ​മീം അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി നെ​ല്ലേ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ​ളി​ൽ ഗി​രീ​ഷ്.​എ​സ്.​നാ​യ​ർ, എ.​എം.​മാ​ത്യു ആ​നി​ത്തോ​ട്ടം, മോ​ഹ​ൻ ചേ​ന്ദം​കു​ളം, വി.​ജി.​ലാ​ൽ, ടി.​എ​ൻ.​ഗി​രീ​ഷ് കു​മാ​ർ, ജ​യ​ശ്രീ​ധ​ർ, ഡി. ​ബൈ​ജു, പി.​എ.​താ​ഹ, ടി.​എ​ച്ച്. റ​സാ​ഖ്, ഷെ​മീ​ർ ഷാ, ​എം.​എ.​ഷാ​ജി, സി.​കെ.​ജോ​സ​ഫ്, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ഷാ​ജി പാ​മ്പൂ​രി, സി.​ജി. ജ്യോ​തി​രാ​ജ്, എ​ൻ.​കെ.​സു​ധാ​ക​ര​ൻ, ടി.​എ​സ്.​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​ഫ. റോ​ണി കെ ​ബേ​ബി​യു​ടെ പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജി​ജി അ​ഞ്ചാ​നി, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് ജോ​ജി മാ​ത്യു, പ്ര​സ​ന്ന​ൻ വെ​ള്ളാ​പ്പ​ള്ളി, ജെ​ബോ​യി കു​ഴി​വേ​ലി​ൽ, സു​മേ​ഷ് കെ. ​നാ​യ​ർ, ബാ​ബു ജോ​സ​ഫ്, സ​ജി തോ​മ​സ് എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ​ര്യ​ട​നം പ്ലാ​വോ​ലി ക​വ​ല​യി​ൽ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​സ​തീ​ഷ് ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​സി.​സി അം​ഗം തോ​മ​സ് ക​ല്ലാ​ട​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, സി.​വി തോ​മ​സ് കു​ട്ടി, മു​ണ്ട​ക്ക​യം സോ​മ​ൻ, സേ​വ്യ​ർ മൂ​ല​കു​ന്ന്, ടി.​എ ഷി​ഹാ​ബു​ദ്ദീ​ൻ, സാ​വി​യോ പാം​ബൂ​രി, സേ​തു മാ​ന്താ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ൻ. ഡി.​എ.​സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് കു​ര്യ​ൻ വെ​ള്ളാ​വൂ​ർ, മ​ണി​മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം സ്ഥാ​നാ​ർ​ഥി​ക്ക് ഒ​പ്പം എ​ത്തി​യ​ത് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി.

കാ​ത്തി​ര​പ്പ​ള്ളി​യി​ലെ എ​ൻ.​ഡി.​എ.​സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് കു​ര്യ​ൻ മ​ണി​മ​ല​യി​ൽ

അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​നൊ​പ്പം വാ​ഹ​ന പ​ര്യ​ട​ന​ത്തി​ൽ

വി​നു ജോ​ബി​ന്റെ റോഡ് ഷോ

ച​ങ്ങ​നാ​ശ്ശേ​രി: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി​നു ജോ​ബി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ക്ക​റ്റി​ലെ ഐ.​എ​ൻ.​ടി.​യു.​സി തൊ​ഴി​ലാ​ളി​ക​ൾ റോ​ഡ് ഷോ​യും പ്ര​ക​ട​ന​വും ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. തോ​മ​സ് പു​ല്ലു​ക്കാ​ട്, ജോ​മോ​ൻ കു​ള​ങ്ങ​ര, കൗ​ൺ​സി​ല​ർ സ​ന്തോ​ഷ് ആ​ന്റ​ണി, ഷാ​ജി, സോ​ജ​ൻ മാ​ർ​ട്ടി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​നു ജോ​ബി​ന്റെ പാ​യി​പ്പാ​ട് മ​ണ്‌​ഡ​ലം പ​ര്യ​ട​നം ന​ക്രാ​പു​തു​വേ​ലി​ൽ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​എ​ച്ച്. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. മ​ണ്‌​ഡ​ലം ചെ​യ​ർ​മാ​ൻ ബി​ജി തോ​മ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റ​ണി കു​ന്നും​പു​റം, കെ.​എ. ജോ​സ​ഫ്, പി.​എം. ക​ബീ​ർ, ജോ​ഷി കു​റു​ക്ക​ൻ​കു​ഴി​യി​ൽ, ബാ​ബു കു​ട്ട​ൻ​ചി​റ, ഡെ​ന്നീ​സ് ജോ​സ​ഫ്, സോ​ണി കു​ട്ടം​പേ​രൂ​ർ, സിം​സ​ൺ വേ​ഷ്‌​ണാ​ൽ, ജെ​യിം​സ് വേ​ഷാ​ൽ, പി.​സി. വ​ർ​ഗീ​സ്, വ​ൽ​സ​മ്മ കു​ഞ്ഞു​മോ​ൻ, പൊ​ന്ന​പ്പ​ൻ വ​ട്ട​ക്കേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആവേശത്തിരക്കിൽ മോൻസ്

ക​ടു​ത്തു​രു​ത്തി: യു.​ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ മ​ണ്ഡ​ല​ത​ല പ​ര്യ​ട​ന​ത്തി​ന് മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ആ​വേ​ശ തു​ട​ക്കം. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന പ​ര്യ​ട​ന പ​രി​പാ​ടി ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ്മോ​ൻ മു​ണ്ട​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ പ​ന്നി​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഗ്രേ​സി​ക്കു​ട്ടി അ​ബ്ര​ഹാം, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നു ജോ​ർ​ജ്, യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ലൂ​ക്കോ​സ് മാ​ക്കീ​ൽ, മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​യി ഇ​ട​ത്ത​നാ​ൽ, എം.​എ​ൻ. ദി​വാ​ക​ര​ൻ നാ​യ​ർ, തോ​മ​സ് ക​ണ്ണ​ന്ത​റ, വി.​കെ. സു​രേ​ന്ദ്ര​ൻ, സ്റ്റീ​ഫ​ൻ പാ​റാ​വേ​ലി, എം.​സി. കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് പ​യ​സ്, സാ​ബു തെ​ങ്ങും​പ​ള്ളി, ജൂ​ബി ജി​ബി തെ​ക്കേ​ൽ, അ​ൻ​സ​മ്മ സാ​ബു, ജെ​യി​ൻ ജി. ​തു​ണ്ട​ത്തി​ൽ, ജോ​സ്മോ​ൻ ജേ​ക്ക​ബ്, വി.​എം. ജോ​സ​ഫ്, നോ​ബി​ൾ ആ​രം​പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബൈക്ക് റാലിയും മെഗാ റോഡ് ഷോയും

കൊ​ക്ക​യാ​ർ: പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി​റി​യ​ക് തോ​മ​സി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം കൊ​ക്ക​യാ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​റി​ന്​ ബൈ​ക്ക് റാ​ലി​യും മെ​ഗാ റോ​ഡ് ഷോ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി തു​രു​ത്തി​പ്പ​ള്ളി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​യ്യൂ​ബ് ഖാ​ൻ ക​ട്ട പ്ലാ​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബൈ​ക്ക് റാ​ലി ഏ​ന്ത​യാ​ർ ഈ​സ്റ്റി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ സ​ൽ​മാ​ൻ ഷാ​ഹു​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ ടോ​ണി തോ​മ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി തു​രു​ത്തി​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ർ​ഡ് മെം​ബ​ർ സി​ജോ ഉ​ള്ളാ​ട്ട് ഫ്ലാ​ഗ്​ ഓ​ഫ് ചെ​യ്യും. ക​ല്ലേ​പാ​ല​ത്തു​നി​ന്ന്​ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കൈ​കൊ​ട്ടി​ക്ക​ളി, ഡി.​ജെ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ മെ​ഗാ റോ​ഡ് ഷോ. ​ജെ​ബി മേ​ത്ത​ർ എം.​പി, ചാ​ണ്ടി ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഓ​ലി​ക്ക​ൽ സു​രേ​ഷ്, സി​ജോ ഉ​ള്ളാ​ട്ട്, ഷാ​ഹു​ൽ പാ​റ​ക്ക​ൽ, പി.​കെ ഷാ​ജി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ച​ങ്ങ​നാ​ശ്ശേ​രി പ്ര​ചാ​ര​ണ ചൂ​ടി​ൽ

ച​ങ്ങ​നാ​ശ്ശേ​രി: നേ​രി​ട്ടു​ക​ണ്ട്​ വോ​ട്ടു​റ​പ്പി​ച്ചും റോ​ഡ് ഷോ ​ന​ട​ത്തി​യും മ​ണ്ഡ​ല​പ​ര്യ​ട​നം ന​ട​ത്തി മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണ ചൂ​ടി​ൽ. സി​റ്റി​ങ് സീ​റ്റ് നി​ല​നി​ർ​ത്താ​ൻ അ​ഞ്ചു വ​ർ​ഷ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ര​ത്തി എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ലെ ജോ​ബ് മൈ​ക്കി​ൾ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​മ്പോ​ൾ മ​റു​വ​ശ​ത്ത്, യു.​ഡി.​എ​ഫി​നി​ത്​ അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട് മു​ന്നേ​റ്റ​വും കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന​പ്പോ​ൾ ചെ​യ്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബി.​രാ​ധാ​കൃ​ഷ്ണ മേ​നോ​നും സ​ജീ​വ​മാ​ണ്.

ജോ​ബ് മൈ​ക്കി​ളി​നു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എം.​സ്വ​രാ​ജ്, പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട് ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ മ​ണ്ഡ​ല​ത്തി​ൽ എ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. യു.​സി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി​നു ജോ​ബി​നു വേ​ണ്ടി കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഡോ. ​ശ​ശി ത​രൂ​ർ ന​ട​ത്തി​യ റോ​ഡ് ഷോ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ആ​വേ​ശ​മാ​യി.

ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്റെ പര്യടനം

ച​ങ്ങ​നാ​ശ്ശേ​രി: എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ മാ​ട​പ്പ​ള്ളി​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. മാ​മ്മൂ​ട്ടി​ൽ ബി.​ജെ.​പി സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.​ജി രാ​ജ്‌​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ട​പ്പ​ള്ളി ഈ​സ്റ്റ്‌ ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ ഷി​ബു സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എം.​ബി. രാ​ജ​ഗോ​പാ​ൽ, എ. ​മ​നോ​ജ്‌, ആ​ർ. ശ്രീ​ജേ​ഷ്, പി.​കെ. കൃ​ഷ്ണ​ൻ, ഐ.​വി. മ​ഹേ​ഷ്‌, പി.​എ​ൻ. ബാ​ബു, കെ.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, വി.​വി. വി​ജ​യ​കു​മാ​ർ, ബി​ജു മ​ങ്ങാ​ട്ടു മ​ഠം, എ​ൻ.​ടി. ഷാ​ജി ഹ​രി കെ. ​നാ​യ​ർ, കെ.​ജെ. കൊ​ച്ചു​മോ​ൻ, ക​ണ്ണ​ൻ പാ​യി​പ്പാ​ട്, കെ.​കെ. സു​നി​ൽ, വി​നീ​ഷ് വി​ശ്വ​നാ​ഥ്‌, വി​ജ​ല​ക്ഷ്‌​മി അ​മ്മാ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:Kerala Assembly Election 2026 news Candidates 
News Summary - Candidates at the polls
Next Story