Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗൂഗിള്‍ മാപ്പ്...

ഗൂഗിള്‍ മാപ്പ് ചതിച്ചു; കാർ തോട്ടില്‍ പതിച്ചു

text_fields
bookmark_border
ഗൂഗിള്‍ മാപ്പ് ചതിച്ചു; കാർ തോട്ടില്‍ പതിച്ചു
cancel

കോ​ട്ട​യം: ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ച്ച കാ​ര്‍ കു​റു​പ്പ​ന്ത​റ​യി​ൽ തോ​ട്ടി​ല്‍ വീ​ണു. ചെ​ത്തി​പ്പു​ഴ സ്വ​ദേ​ശി ജോ​സി ജോ​സ​ഫ് (62), ഭാ​ര്യ ഷീ​ബ (58) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​റു​പ്പ​ന്ത​റ ക​ട​വ് തോ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ട്ടു​കാ​രും സ​മീ​പ​ത്തെ ത​ടി​മി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

മാ​ൻ​വെ​ട്ട​ത്തു​ള്ള ജോ​സി​യു​ടെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ഇ​രു​വ​രും. വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ല്‍ റോ​ഡ് വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ജോ​സി പ​റ​ഞ്ഞു. തോ​ട്ടി​ലെ ആ​ഴ​മേ​റി​യ ഭാ​ഗ​ത്തേ​ക്ക് കാ​റി​ന്റെ മു​ൻ​ഭാ​ഗം വീ​ഴു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി​യ​തു​കൊ​ണ്ടാ​ണ് അ​പ​ക​ടം ഒ​ഴി​വാ​കാ​നാ​യ​ത്. ഉ​ട​ൻ കാ​ർ യാ​ത്രി​ക​ർ പു​റ​ത്തി​റ​ങ്ങി. കു​റ​ച്ചു​കൂ​ടി കാ​ർ മു​ന്നോ​ട്ട് പോ​യി​രു​ന്നെ​ങ്കി​ല്‍ വ​ൻ അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. മു​മ്പും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പി.​ഡ​ബ്ല്യു.​ഡി അ​പ​ക​ട സൂ​ച​ന ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:kottyam Google Map 
News Summary - Car fell in river by following Google map
Next Story