37ാമത് അൽഫോൻസ തീർഥാടനം ഇന്ന്
text_fieldsചങ്ങനാശ്ശേരി: അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശ്ശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിലുള്ള 37ാമത് അൽഫോൻസ തീർഥാടനം ശനിയാഴ്ച നടക്കും.
രാവിലെ 5.30ന് അതിരമ്പുഴ, വെട്ടിമുകൾ, ചെറുവാണ്ടൂർ, കോട്ടക്കപ്പുറം എന്നിവിടങ്ങ ളിൽനിന്ന് അതിരമ്പുഴ മേഖലയുടെ തീർഥാടനവും രാവിലെ 5.45ന് പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിൽനിന്ന് ചങ്ങനാശ്ശേരി, തുരുത്തി മേഖലകളുടെ തീർഥാടനവും ആരംഭിക്കും. കുടമാളൂർ മേഖലയിലെ വിവിധ ശാഖകളിൽനിന്നുള്ള തീർഥാടകർ 6.45ന് പനമ്പാലം സെന്റ് മൈക്കിൾസ് ചാപ്പലിൽ എത്തും.
ഒരുക്കങ്ങൾ പൂർത്തിയായതായി ചെറുപുഷ്പ മിഷൻലീഗ് അതിരൂപത ഡയറക്ടർ ഫാ. ഡോ. വർഗീസ് പുത്തൻപുരക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മാമ്പറ, തീർഥാടന കൺവീനർ ജോൺസൺ കാഞ്ഞിരക്കാട്ട് , ബോബി തോമസ്, ടിന്റ സെബാസ്റ്റ്യൻ, എബിൻ ജോസഫ് എന്നിവർ അറിയിച്ചു.