ചങ്ങനാശ്ശേരിയിൽ ആവേശമായി പ്രധാനമന്ത്രിയുടെ റോഡ് ഷോ
text_fieldsപെരുന്നയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ചങ്ങനാശ്ശേരി: തിരുവല്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനം തിങ്ങി നിറഞ്ഞു. റോഡ് ഷോ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലായിരുന്നു. ഉച്ച സമയത്ത് ചുട്ടു പൊള്ളുന്ന വെയിൽ വക വെക്കാതെ തടിച്ചുകൂടിയ ജനങ്ങളെ കണ്ടപ്പോൾ റോഡ് ഷോ നടത്താൻ പ്രധാന മന്ത്രി തന്നെ തീരുമാനിക്കുകയായിരുന്നു. പെരുന്ന മുതൽ ളായിക്കാട് വരെ അദ്ദേഹം റോഡ് ഷോ നടത്തി. പിന്നീട് കാറിനുള്ളിൽ കയറി തിരുവല്ലയിലേക്ക് പോയി. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് കോളജ് ഗ്രൗണ്ടിൽ എത്തിയത്.


