സെന്റ് ചാവറ ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ പ്രൊവിഡൻസും , സെന്റ് എഫ്രേംസും ജേതാക്കൾ
text_fieldsജേതാക്കളായ പ്രോവിഡൻസ് എച്ച്.എസ്.എസ് കോഴിക്കോട്
ചങ്ങനാശേരി: ചങ്ങനാശേരിയിലെ ക്രിസ്തു ജ്യോതി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 28-ാമത് ക്രിസ്തു ജ്യോതി സെന്റ് ചാവറ ട്രോഫി ദക്ഷിണേന്ത്യൻ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ പെൺകുട്ടികളുടെ ഫൈനലിൽ പ്രോവിഡൻസ് എച്ച്.എസ്.എസ് കോഴിക്കോട് ജേതാക്കളായി. കോയമ്പത്തൂരിലെ പി എസ്. ജി.ആർ ഹയർ സെക്കൻഡറി സ്കൂളിനെ (75 -71 ) സ്കോറിന് പരാജയപ്പെടുത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് ജേതാക്കളായി. തിരുവള്ളുവർ വേളാമ്മൽ ഇന്റർനാഷനൽ സ്കൂളിനെ (100—81) സ്കോറിനാണ് പരാജയപ്പെടുത്തിയത്.
സെന്റ് എഫ്രേംസിന് വേണ്ടി 36 പോയിന്റുനേടി മിലൻ മാത്യുടോപ് സ്കോററായി. ടൂർണമെന്റിലെ മികച്ച കളിക്കാരനും മിലൻ മാത്യുവാണ്. 26 പോയിന്റുമായി കോഴിക്കോട് പ്രൊവിഡൻസ് എച്ച്.എസ്.എസിലെ ആർതിക കെ ടോപ് സ്കോററും മികച്ച കളിക്കാരിക്കുള്ള അവാർഡും നേടി.പ്രോമിസിങ് പ്ലെയേഴ്സ് അവാർഡ് പെൺകുട്ടികളിൽ അമിയ രാജീവും, ആൺകുട്ടികളിൽ ക്രിസ്റ്റിൻ ഇട്ടി കുര്യനും നേടി ഇരുവരും ക്രിസ്തുജ്യോതി സ്കൂൾ താരങ്ങളാണ്.
12 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ മികച്ച കളിക്കാരിയായി ക്രിസ്തു ജ്യോതിയിലെ ഇവാൻ തോമസ് ഓണാട്ട് തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് 20,000 രൂപ കാഷ് പ്രൈസും 15,000 രൂപ കാഷ് പ്രൈസും ലഭിച്ചു. ക്രിസ്തുജ്യോതി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ഫാ.തോമസ് കല്ലുകുളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചങ്ങനാശേരി എസ്.എച്ച്.ഒ അനുരാജ് ട്രോഫികളും മെഡലും പ്രൈസ് മണിയും സമ്മാനിച്ചു. ഫാ. ടോമി ഇലവുങ്കൽ സി.എം. ഐ. ഫാ. അഖിൽ കരിക്കത്തറ,സി.എം.ഐ. ഫാ. വിൽസൺ ചാവറക്കുടിലിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


