കഞ്ചാവും എം.ഡി.എം.എയുമായി വിദ്യാർഥി പിടിയിൽ
text_fieldsആകാശ് മോൻ
ചങ്ങനാശ്ശേരി: നഗരത്തിൽ ഒരു കിലോ കഞ്ചാവും 10 ഗ്രാം എം.ഡി.എംഎയുമായി വിദ്യാർഥി പിടിയിൽ. ബംഗളൂരുവിൽ പഠിക്കുന്ന മാടപ്പള്ളി മാമ്മൂട് പരപ്പൊഴിഞ്ഞ വീട്ടിൽ ആകാശ് മോൻ (19)നെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് എസ്.ബി കോളജ് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഓണത്തിന് വിൽപനക്കായാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡിവൈ.എസ്.പി കെ.പി. തോംസണിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ ബി. വിനോദ് കുമാർ, എസ്.ഐമാരായ ജെ. സന്ദീപ്, പി.എസ്. രതീഷ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ തോമസ് സ്റ്റാൻലി, അജേഷ്, ടോമി സേവിർ, സിവിൽ പൊലീസ് ഓഫിസർ മാരായ ഷിജിൻ, എം.എ. നിയാസ് എന്നിവരടങ്ങുന്ന സംഘവും ഡാൻസാഫ് ടീമും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.