ലോക നിലവാരമുള്ള കോഴ്സുകൾ കേരളത്തിൽ തുടങ്ങും -മന്ത്രി മോൻസ് ജോസഫ്
text_fieldsചങ്ങനാശ്ശേരി: ആധുനിക ലോകത്തിൽ ലോക നിലവാരമുള്ള കോഴ്സുകൾ കേരളത്തിൽ ആരംഭിക്കുന്നതിനും പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ കേരളത്തിൽതന്നെ ഉൾക്കൊള്ളുന്നതിനുമുള്ള സാഹചര്യമൊരുക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരിയിലെ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കും 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കും അവാർഡ് നൽകുന്ന മെഗാ മെരിറ്റ് ഡേ നിറവ് -2026 എ.കെ.എം സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരവേദി ചെയർമാൻ വി.ജെ. ലാലി അധ്യക്ഷത വഹിച്ചു. വിനു ജോബ് എം.എൽ.എ മുഖ്യപ്രസംഗം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സമ്മാനദാനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ ചാൾസ് പാലാത്ര, എ.കെ.എം സ്കൂൾ പ്രിൻസിപ്പൽ സി. ജാൻസി റാണി ജെയിംസ് മികച്ച സ്കൂളിനുള്ള എവർറോളിങ് ട്രോഫി മന്ത്രി മോൻസ് ജോസഫിൽ നിന്നും ഏറ്റുവാങ്ങി. കെ.എ. എബ്രഹാം, വി. ബാലകൃഷ്ണൻ, എൻ. ഹബീബ്, എൻ. അനന്യ, ജസ്റ്റിൻ പാലത്തിങ്കൾ, ജോജോ അലക്സ്, ജസ്റ്റിൻ ബ്രൂസ്, ഇസബെല്ല, വൈസ് പ്രിൻസിപ്പൽ സോളി മാത്യു, അഭിഷേക് ബിജു, പി.ടി.എ പ്രസിഡന്റ് സാജൻ ജോയ്, മാത്യു തെക്കനാട്, കെ.കെ. തോമസ് എന്നിവർ സംസാരിച്ചു.


