Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശു​ചീ​ക​ര​ണം താ​ളം...

ശു​ചീ​ക​ര​ണം താ​ളം തെ​റ്റി; പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം

text_fields
bookmark_border
ശു​ചീ​ക​ര​ണം താ​ളം തെ​റ്റി;  പാ​ത​യോ​ര​ങ്ങ​ളി​ൽ   മാ​ലി​ന്യ​ക്കൂ​മ്പാ​രം
cancel
camera_alt

 കൊ​ടു​ങ്ങൂ​രി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ടി.​എം.​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ മാ​ലി​ന്യം

വാ​ഴൂ​ർ: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ഴൂ​രി​ൽ താ​ളം തെ​റ്റി​യ​പ്പോ​ൾ പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു. വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ ആ​സ്ഥാ​ന​മാ​യ കൊ​ടു​ങ്ങൂ​രി​ൽ പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ​ല്ലാം മാ​ലി​ന്യം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ൽ​നി​ന്ന് നോ​ക്കി​യാ​ൽ കാ​ണാ​വു​ന്ന ദൂ​ര​ത്തി​ലു​ള്ള മ​ണി​മ​ല റോ​ഡി​ലെ ഗ​വ. ഹൈ​സ്കൂ​ളി​ന് സ​മീ​പം മാ​ലി​ന്യം കു​ന്നു​കൂ​ടി. ദേ​ശീ​യ​പാ​ത​യി​ൽ തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ വ​ള​വും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും സ്ഥി​രം മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യി. ഇ​വി​ടെ പാ​ത​യോ​ര​ത്ത് മാ​ലി​ന്യം നി​ര​ന്നു​കി​ട​ക്കു​ക​യാ​ണ്. മൂ​ക്കു​പൊ​ത്താ​തെ ഇ​തു​വ​ഴി പോ​കാ​ൻ ക​ഴി​യി​ല്ല.

പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​ണ്ട്. പാ​ത​യോ​ര​ത്ത് നി​ര​ന്നു​കി​ട​ക്കു​ന്ന മാ​ലി​ന്യം തെ​രു​വു​നാ​യ് ശ​ല്യം വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു. കാ​ക്ക​യും മ​റ്റും മാ​ലി​ന്യ​ങ്ങ​ൾ കൊ​ത്തി​വ​ലി​ച്ച്​ സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലി​ടു​ന്ന​തി​നാ​ൽ കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ പൊ​തു​ജ​നാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന്​ പ​രി​സ​ര​വാ​സി​ക​ൾ ആ​വ​ശ്യ​​പ്പെ​ടു​ന്നു.

Show Full Article
TAGS:cleaning Garbage paddy field 
News Summary - Cleaning has gone out of sync; A pile of garbage in the paddy field
Next Story