സി.എം.എസ് മിഷനറിമാർ കേരളത്തിൽ സമഗ്രമാറ്റത്തിന് തുടക്കം കുറിച്ചു -വി.ഡി. സതീശൻ
text_fieldsസി.എസ്.ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കൺവൻഷനിലെ മഹായിടവക സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: സാമൂഹ്യ തിന്മകളുടെ അന്ധകാരത്തിലായിരുന്ന കേരളത്തിൽ സമഗ്രമാറ്റത്തിന്റെ വെളിച്ചവുമായി വന്ന സി.എം.എസ് മിഷനറിമാരുടെ പ്രവർത്തനങ്ങൾ മറക്കാനാവാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.എസ്.ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കൺവൻഷനിലെ മഹായിടവക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർശ്വവത്ക്കരിക്കപ്പെട്ടവരെ ചേർത്തുനിർത്താൻ ആഹ്വാനം ചെയ്യുന്ന ക്രൈസ്തവ മിഷനറി ദർശനമാണ് ആധുനിക കാലത്തെ തെരഞ്ഞെടുപ്പ് പ്രകടനപത്രികൾക്ക് മാതൃകയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു. ബിഷപ്പ് തോമസ് സാമുവൽ, ബിഷപ്പ് തോമസ് കെ. ഉമ്മൻ, ചാണ്ടി ഉമ്മൻ എം.എൽ.എ, മുൻ എം.പി കെ. സുരേഷ് കുറുപ്പ്, നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ, മഹായിടവക വൈദിക സെക്രട്ടറി റവ. അനിയൻ കെ. പോൾ, അത്മായ സെക്രട്ടറി സ്റ്റീഫൻ ജെ. ഡാനിയേൽ, ട്രഷറർ റവ. ജിജി ജോൺ ജേക്കബ്, രജിസ്ട്രാർ ഷീബ തരകൻ, സ്ത്രീ ജനസഖ്യം പ്രസിഡന്റ് ജെസി സാറ കോശി, റവ. സി.വൈ. തോമസ്, പി.ജെ. മൈക്കിൾ, മുനിസിപ്പൽ കൗൺസിലർ മോൻ ജേക്കബ് എന്നിവർ സംസാരിച്ചു. രാവിലെ കൺവൻഷനിൽ നടന്ന സംസർഗ ശുശ്രൂഷക്ക് ബിഷപ്പ് കുര്യൻ പീറ്റർ നേതൃത്വം നൽകി. വൈകിട്ട് സമാപന യോഗത്തിൽ ജെന്നി ക്രിസ്റ്റഫർ സംസാരിച്ചു.


