Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightഈരാറ്റുപേട്ടയിൽ...

ഈരാറ്റുപേട്ടയിൽ കൈയേറ്റം ഒഴിപ്പിക്കുന്നു

text_fields
bookmark_border
ഈരാറ്റുപേട്ടയിൽ കൈയേറ്റം ഒഴിപ്പിക്കുന്നു
cancel

ഈരാറ്റുപേട്ട: നഗരസഭയിൽ അനധികൃത കൈയേറ്റമൊഴിപ്പിക്കൽ നടപടിക്ക് തുടക്കം. മുട്ടം കവല മുതൽ മുക്കടയിലെ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള റോഡിന്റെ ഇരുവശത്തെയും കൈയേറ്റം ഒഴിപ്പിക്കാനാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം കൈയേറിയ ഭാഗങ്ങൾ സ്വയം നീക്കണം. അല്ലെങ്കിൽ നഗരസഭയുടെ ചെലവിൽ ഒഴിപ്പിച്ച് പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഓട നവീകരിച്ച് റോഡ് വീതി കൂട്ടി റോഡ് വൺവേയായി ഗതാഗത സൗകര്യമൊരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ അഡ്വ. വി.പി. നാസർ പറഞ്ഞു. വൈസ് ചെയർപേഴ്സൻ ഫാത്തിമ അൻസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ റൈന നൌഫൽ, ഇൽമുന്നിസ ശാഫി, സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ ഇ.എ. സവാദ്, ഷാഹുൽ മുരിക്കോലി, കൗൺസിലർമാരായ സി.പി. ബാസിത്, കെ.ഇ. റാഷിദ്, ജെയിംസ് കുന്നേൽ, മുഹമ്മദ് ഷിയാസ്, വി.എ. ഷാജിദ, നഗരസഭ സെക്രട്ടറി മുഹ്സിൻ, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. വിശ്വം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ, ജെറാൾഡ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Show Full Article
TAGS:Encroachments erattupetta Local News 
News Summary - Encroachments are being cleared in Erattupetta
Next Story