ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്ട്; അഞ്ച് സ്കൂളുകൾക്ക് ലാപ്ടോപ്പ് നൽകുന്നു
text_fieldsഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്ടും ഡിജിറ്റൽ ഉപകരണങ്ങളുടെ വിപണന രംഗത്തെ പ്രമുഖ ബ്രാൻഡായ ഓക്സിജൻ ഗ്രൂപും ചേർന്ന് അഞ്ച് സ്കൂളുകളിൽ ലാപ്ടോപ്പുകളും പ്രിന്ററുകളും നൽകുന്നു.
കണമല സാന്തോം ഹൈസ്കൂൾ, പറത്താനം സീവ്യൂ എസ്റ്റേറ്റ് യു.പി സ്കൂൾ, തിടനാട് സി.എം.എസ് എൽ.പി സ്കൂൾ, അമ്പാറ നിരപ്പേൽ സെന്റ് ജോൺസ് എൽ.പി സ്കൂൾ, പൂഞ്ഞാർ മണിയംകുളം സെന്റ് ജോസഫ് എൽ.പി സ്കൂൾ എന്നിവക്കാണ് ലാപ്ടോപ്പുകൾ നൽകുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതാത് സ്കൂളുകളിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഓക്സിജൻ ഗ്രൂപ് വൈസ് ചെയർമാൻ ജിബിൻ കെ. തോമസ് ലാപ്ടോപ്പ് കൈമാറും. ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.


