മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ 60കാരന് കഠിനതടവും പിഴയും
text_fieldsടി.ജി.സജി
ഈരാറ്റുപേട്ട: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ 60കാരന് 20 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. വള്ളിച്ചിറ സ്വദേശി ടി.ജി.സജിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാൽ 75,000 രൂപ അതിജീവിതക്ക് നൽകാനും ഉത്തരവായി.
പാലാ എസ്.ഐ ആയിരുന്ന എം.ഡി.അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഒ കെ.പി.തോംസൺ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 19 സാക്ഷികളെയും 23 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.


