എരുമേലിയിൽ കരുതലോടെ മുന്നണികൾ
text_fieldsആശ ജോയി (യു.ഡി.എഫ്), ഷിജിമോൾ തോമസ് (എൽ.ഡി.എഫ്, സ്വത.), അശ്വതി ദേവി (എൻ.ഡി.എ)
എരുമേലി: ജില്ല പഞ്ചായത്ത് ഡിവിഷൻ വിഭജനത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കരുതലോടെയാണ് മുന്നണികൾ നേരിടാനൊരുങ്ങുന്നത്.
എരുമേലി, മണിമല ഗ്രാമപഞ്ചായത്ത് പൂർണമായും കോരുത്തോട് പഞ്ചായത്തിലെ ആറു വാർഡും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്നു വാർഡും ചേർന്നതാണ് ജില്ല പഞ്ചായത്ത് എരുമേലി ഡിവിഷൻ. മുമ്പ് എരുമേലി ഡിവിഷന്റെ ഭാഗമായിരുന്ന മുണ്ടക്കയം പഞ്ചായത്തിന്റെ മുഴുവൻ വാർഡും കോരുത്തോട് പഞ്ചായത്തിലെ കുറച്ച് വാർഡും ഒഴിവായിട്ടുണ്ട്. ഇരു മുന്നണികൾക്കും അനുകൂലമായി നിന്നിട്ടുള്ള എരുമേലി ഡിവിഷനിലെ മാറിയെത്തിയ വാർഡുകൾ അനുകൂലമാക്കാനുള്ള യത്നത്തിലാണ് മുന്നണികൾ.
കഴിഞ്ഞ തവണ ഇടതിനൊപ്പമായിരുന്നു എരുമേലി ഡിവിഷൻ. സി.പി.ഐയുടെ ശുഭേഷ് സുധാകരനാണു ജയിച്ചത്. ഇത്തവണ സ്ത്രീ സംവരണ ഡിവിഷനിൽ കോൺഗ്രസ്, സി.പി.ഐ, ബി.ജെ.പി സ്ഥാനാർഥികളാണ് രംഗത്തുള്ളത്. സി.പി.ഐ പ്രതിനിധിയായ ഡോ. ഷിജിമോൾ തോമസാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി. ആശ ജോയി യു.ഡി.എഫ് സ്ഥാനാർഥിയായും അശ്വതി ദേവി എൻ.ഡി.എ സ്ഥാനാർഥിയാ


