Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightതീർഥാടകനെ മർദിച്ച...

തീർഥാടകനെ മർദിച്ച സംഭവം; സി.സി ടി.വി ദൃശ്യം പുറത്ത്

text_fields
bookmark_border
തീർഥാടകനെ മർദിച്ച സംഭവം; സി.സി ടി.വി ദൃശ്യം പുറത്ത്
cancel
camera_alt

തീ​ർ​ഥാ​ട​ക​നെ മ​ർ​ദി​ക്കു​ന്ന സി.​സി ടി.​വി ദൃ​ശ്യം

എ​രു​മേ​ലി: ചാ​യ​ക്ക്​ അ​മി​ത​വി​ല വാ​ങ്ങി​യ ക​ട​യു​ട​മ​യോ​ട് വി​ല​വി​വ​ര​പ്പ​ട്ടി​ക ചോ​ദി​ച്ച അ​യ്യ​പ്പ​ഭ​ക്ത​നെ യു​വാ​ക്ക​ൾ മ​ർ​ദി​ക്കു​ന്ന സി.​സി ടി.​വി ദൃ​ശ്യം പു​റ​ത്ത്. ക​ഴി​ഞ്ഞ​ദി​വ​സം എ​രു​മേ​ലി ശ്രീ​ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​രു​മേ​ലി​യി​ലെ​ത്തി​യ തി​രൂ​ര​ങ്ങാ​ടി ഉ​പ്പും​ത​റ സ്വ​ദേ​ശി സു​മേ​ഷി​നെ​യാ​ണ് ഏ​താ​നും പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. ചാ​യ​ക്ക്​ അ​മി​ത​വി​ല വാ​ങ്ങി​യ​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന യു​വാ​വ് തീ​ർ​ഥാ​ട​ക​രോ​ട് വാ​ക്കേ​റ്റം ന​ട​ത്തി. ഇ​തി​നി​ടെ പു​റ​ത്തു​നി​ന്ന​വ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​മേ​ഷ് പ​റ​യു​ന്നു.

തീ​ർ​ഥാ​ട​ക​ൻ എ​രു​മേ​ലി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പൊ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​തി​ൽ ത​ണു​പ്പ​ൻ സ​മീ​പ​ന​മാ​ണ് കാ​ണി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ക​ട​യി​ലെ ക​ച്ച​വ​ട​ക്കാ​രാ​യ ര​ണ്ടു​പേ​രെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. തീ​ർ​ഥാ​ട​ക​​ന്‍റെ മൊ​ഴി ല​ഭി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
TAGS:beating up pilgrim CCTV Footage Kottayam News 
News Summary - Incident of beating a pilgrim; CCTV footage out
Next Story