Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightഎരുമേലിയിൽ പാചകവാതകം...

എരുമേലിയിൽ പാചകവാതകം എത്തിയിട്ട് ആഴ്ചകൾ; നാട്ടുകാർ ദുരിതത്തിൽ

text_fields
bookmark_border
എരുമേലിയിൽ പാചകവാതകം എത്തിയിട്ട് ആഴ്ചകൾ; നാട്ടുകാർ ദുരിതത്തിൽ
cancel
Listen to this Article

എരുമേലി: പഞ്ചായത്തിന്‍റെ വിവിധ വാർഡുകളിൽ ആഴ്ചകളായി പാചക വാതകം എത്താത്തത് നാട്ടുകാരെ വലക്കുന്നു. ആഴ്ചയിൽ ഒരു തവണ വിതരണം നടന്നിരുന്ന പ്രദേശങ്ങളിൽ മൂന്ന് ആഴ്ചകളിലധികമായിട്ടും പാചക വാതകം എത്തിയിട്ടില്ല. ബുക്ക് ചെയ്ത് കാത്തിരിപ്പ് മാത്രമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഏജൻസിയുമായി ബന്ധപ്പെടുമ്പോൾ വാഹനം ഇല്ലാത്തതിനാൽ വിതരണത്തിന് ആവശ്യമായ സിലിണ്ടർ എത്തുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഗ്യാസ് വിതരണത്തിനായി പോകുന്ന വാഹനത്തെ പിന്തുടർന്നെത്തുന്നവർ വഴിയിൽ നിന്ന് ഗ്യാസ് സിലിണ്ടർ വാങ്ങിപ്പോകുന്നതിനാൽ ഉൾപ്രദേശങ്ങളിൽ പാചക വാതകം എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

എന്നാൽ ബുക്ക് ചെയ്തവരുടെ ഫോണിൽ വരുന്ന ഡെലിവറി ഓതന്‍റിക്കേഷൻ കോഡ് നൽകിയാൽ ഗ്യാസ് സിലിണ്ടർ എവിടെ നിന്നും വാങ്ങാനാകുമെന്നാണ് ഗ്യാസ് ഏജൻസി അധികൃതർ പറയുന്നത്. നിലവിൽ ലഭ്യതക്കനുസരിച്ച് വിതരണം നടത്തുന്നുണ്ടെന്നും മറ്റ് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അധികൃതർ പറയുന്നു.

Show Full Article
TAGS:Erumeli Cooking Gas Local News 
News Summary - It's been weeks since cooking gas arrived in Erumeli; locals are in distress
Next Story