Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightകോഴികളെ കൊന്നൊടുക്കി...

കോഴികളെ കൊന്നൊടുക്കി തെരുവുനായ്​ക്കൾ; പൊറുതിമുട്ടി വാഴക്കാല നിവാസികൾ

text_fields
bookmark_border
കോഴികളെ കൊന്നൊടുക്കി തെരുവുനായ്​ക്കൾ; പൊറുതിമുട്ടി വാഴക്കാല നിവാസികൾ
cancel

എ​രു​മേ​ലി: തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് വാ​ഴ​ക്കാ​ല വാ​ർ​ഡി​ലെ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി. ടൗ​ണി​നോ​ട് ചേ​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​ദേ​ശ​ത്തെ പ​ല വീ​ടു​ക​ളി​ൽ നി​ന്നും നി​ര​വ​ധി കോ​ഴി​ക​ളെ​യാ​ണ് നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി​ക്കൊ​ന്ന​ത്. നാ​യ്ക്ക​ൾ കൂ​ട്ട​മാ​യെ​ത്തി മു​ഴു​വ​ൻ കോ​ഴി​ക​ളെ​യും ആ​ക്ര​മി​ച്ച് കൊ​ല്ലു​ക​യാ​ണ്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കൂ​ട്ടി​ൽ​നി​ന്ന്​ കോ​ഴി​ക​ളു​ടെ കാ​ല് വ​ലി​ച്ചു​കീ​റി​യെ​ടു​ക്കു​ന്ന സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ രാ​വി​ലെ കു​ട്ടി​ക​ളെ മ​ദ്​​റ​സ​ക​ളി​ലേ​ക്ക് അ​യ​ക്കാ​ൻ പോ​ലും ര​ക്ഷി​താ​ക്ക​ൾ ഭ​യ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. തെ​രു​വു​നാ​യ്​​ക്ക​ളെ ക​ണ്ട് കു​ട്ടി​ക​ൾ പേ​ടി​ച്ചോ​ടു​ന്നു. കൃ​ഷി​ഭ​വ​ൻ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് സ്ഥ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​വു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തും വ​ന്ധ്യം​ക​രി​ക്കു​ന്ന​തും അ​ട​ക്കം ന​ട​പ​ടി​ക​ൾ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
TAGS:stary dog attack Residents struggle Government of Kerala 
News Summary - കോഴികൾ
Next Story