പൊലീസിനുനേർക്ക് കൈയേറ്റ ശ്രമം: ഒരാൾ അറസ്റ്റിൽ
text_fieldsപ്രവീൺ രാജു
ഏറ്റുമാനൂർ: വാഹനപരിശോധന നടത്തുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പ്രവീൺ രാജുവിനെയാണ് (32) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11.45ഓടെ ഏറ്റുമാനൂർ പൊലീസ് കോട്ടമുറി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ, പ്രവീൺരാജുവും സുഹൃത്തുക്കളും കാറിൽ എത്തുകയും പൊലീസ് ഉദ്യോഗസ്ഥൻ വാഹനം പരിശോധിക്കാൻ ശ്രമിക്കുമ്പോൾ, ഇവർ ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും കൈ തട്ടിമാറ്റിയശേഷം വാഹനവുമായി കടന്നു കളയുകയുമായിരുന്നു. തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെത്ത് നടത്തിയ തിരച്ചിലില്‍ പിടികൂടുകയുമായിരുന്നു. ഇയാൾ മണർകാട്, കോട്ടയം വെസ്റ്റ്, ഈസ്റ്റ്, എരുമേലി, പാമ്പാടി, പാലാ, വൈക്കം, കുറവിലങ്ങാട്,തിരുവല്ല, പാലക്കാട് എക്സൈസ്, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മറ്റ് പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.