Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightഏറ്റുമാനൂരിൽ...

ഏറ്റുമാനൂരിൽ ഏഴരപ്പൊന്നാന ഇന്ന്

text_fields
bookmark_border
ഏറ്റുമാനൂരിൽ ഏഴരപ്പൊന്നാന ഇന്ന്
cancel

ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ബുധനാഴ്ച. രാത്രി 12നാണ് ഏഴരപ്പൊന്നാന ദർശനം. തുടർന്ന് പുലർച്ചെ രണ്ടിന് വലിയ വിളക്ക്.

ആസ്ഥാന മണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്ഠിക്കുന്ന മഹാദേവന്റെ തിടമ്പിന് ഇരുവശങ്ങളിലുമായി പൊന്നാനകളെ അണിനിരത്തും. അരയാനയെ സ്വർണത്തിടമ്പിനു മുന്നിൽ അൽപം ഉയർത്തി വെക്കും. രാത്രി 11.30ന് മഹാദേവനെ ശ്രീകോവിലിൽനിന്ന് ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് ഏഴരപ്പൊന്നാന ദർശനത്തിന് തുടക്കമാകുന്നത്. കർപ്പൂര ദീപങ്ങളും നിലവിളക്കുകളും ചൊരിയുന്ന പൊൻദീപപ്രഭയിൽ രാത്രി 12ന് ആസ്ഥാന മണ്ഡപ നടതുറക്കും. തുടർന്ന് ചെങ്ങന്നൂർ പൊന്നുരുട്ടു മഠത്തിലെ പ്രതിനിധി മണ്ഡപത്തിന് മുന്നിലെ പൊന്നിൻ കുടത്തിൽ ആദ്യ കാണിക്കയർപ്പിക്കും.

തുടർന്ന്, ഭക്തരുടെ കാണിക്ക അർപ്പണം. പുലർച്ച രണ്ടു വരെ എഴുന്നള്ളത്ത്. രാവിലെ ഏഴിന് ശ്രീബലിയോടനുബസിച്ച് ചലച്ചിത്ര നടൻ ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം ഉണ്ടാകും. ഉത്സവബലി ദർശനം ഒന്നിന്, വൈകീട്ട് അഞ്ചിന് കാഴ്ച ശ്രീബലിക്ക് ചോറ്റാനിക്കര സത്യൻ നാരായണമാരാരും 61ൽ പരം കലാകാരന്മാരും ചേർന്നൊരുക്കുന്ന പഞ്ചാരിമേളം, 9.30ന് നടി നവ്യ നായരുടെ നൃത്തം അരങ്ങേറും.

പള്ളിവേട്ട ദിനമായ 26ന് വൈകീട്ട് വർണ വിസ്മയം തീർത്ത് കുടമാറ്റം നടക്കും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 101ൽ പരം കലാകാരൻമാരും ഒരുക്കുന്ന പഞ്ചാരിമേളം, രാത്രി 10ന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിന്റെ ഭക്തി ഗാനമേള. 27ന് ആറാട്ടോടെ ഈ വർഷത്തെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രോത്സവത്തിന് സമാപനമാകും.

Show Full Article
TAGS:Culture Ettumanur kottyama news 
News Summary - Today marks the Ezhara Ponnana ceremony at the Ettumanoor Temple
Next Story