ബാറിലെ വാക്കുതർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
text_fieldsറാഫി
ഏറ്റുമാനൂർ: ബാറിലെ വാക്കുതർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർ ഇഞ്ചികാല വീട്ടിൽ മുഹമ്മദ് റാഫിയെയാണ് (41) ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്.
ബാറിനുള്ളിൽ വച്ചുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് ഉണ്ടായ വിരോധത്താൽ ഈമാസം 11 ന് വൈകിട്ട് ഒമ്പതരയോടെ തവളക്കുഴി മാളിക ബാറിന് സമീപത്തെ റോഡരികിൽ വെച്ച് പ്രതി ഏറ്റുമാനൂർ സ്വദേശി ഹരികൃഷ്ണൻ എന്ന യുവാവിനെ മർദ്ദിക്കുകയും കയ്യിൽ സൂക്ഷിച്ചിരുന്ന ആയുധം ഉപയോഗിച്ച് കഴുത്തിന് മുറിവേൽപിക്കുകയുമായിരുന്നു.
ഏറ്റുമാനൂർ എസ്.എച്ച്.ഒ എ.എസ്. അൻസിൽ, എസ്.ഐമാരായ അഖിൽദേവ്, മനോജ് കെ കെ, എസ്.സി.പി.ഒമാരായ ജിജോ, ജോമി, സുനിൽ കുര്യൻ, സി.പി.ഒമാരായവി.കെ. അനീഷ് , അജിത് എം. വിജയൻ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് പ്രതി ഉപയോഗിച്ച് ആയുധം കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.