അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം: നാലുപേർ അറസ്റ്റിൽ
text_fieldsഐസക് കെ. മാത്യു, എബിൻ കെ. മാത്യു, ജസ്റ്റിൻ ആന്റണി, ഡിവിൻ തോമസ്
ഗാന്ധിനഗർ: അയൽവാസിയായ യുവാവിനെ കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചീപ്പുങ്കൽ നെടുമ്പുറം വീട്ടിൽ ഐസക്ക് കെ. മാത്യു (30), സഹോദരൻ എബിൻ കെ. മാത്യു (28), ചീപ്പുങ്കൽ ഒറ്റക്കപ്പലുമാവുങ്കൽ വീട്ടിൽ ജസ്റ്റിൻ ആന്റണി (28), ഒറ്റക്കപ്പലുമാവുങ്കൽ വീട്ടിൽ ഡിവിൻ തോമസ് (29) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
അയൽവാസിയായ യുവാവിനെ ഇവർ സംഘം ചേർന്ന് പേപ്പർ കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് അയൽവാസിയോട് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണം. ഗാന്ധിനഗർ പൊലീസ് കേസെടുത്ത് നാലുപേരെയും പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ കെ. സിനോദ്, എസ്.ഐമാരായ രൂപേഷ്, മനോജ്, എ.എസ്.ഐ പത്മകുമാർ, സി.പി.ഒമാരായ അജികുമാർ, സെബാസ്റ്റ്യൻ, ജോർജ്, സ്മിജിത്, നവീൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.