Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightകോട്ടയം മെഡിക്കല്‍...

കോട്ടയം മെഡിക്കല്‍ കോളജില്‍ ഇ-ഓട്ടോ സര്‍വിസ് തുടങ്ങി

text_fields
bookmark_border
കോട്ടയം മെഡിക്കല്‍ കോളജില്‍ ഇ-ഓട്ടോ സര്‍വിസ് തുടങ്ങി
cancel
camera_alt

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ച ഇ-​ഓ​ട്ടോ​റി​ക്ഷ സ​ർ​വി​സ്

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ ഇ-ഓട്ടോറിക്ഷ സര്‍വീസ് തുടങ്ങി. മൂന്ന് ഓട്ടോറിക്ഷകളാണ് ഇതിനായി എത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളജിന്‍റെ സ്വന്തം ഓട്ടോറിക്ഷകളാണിത്. ഗൈനക്കോളജി ഉൾപ്പെടെ വിവിധ ബ്ലോക്കുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികള്‍ക്ക് കൂട്ടിരിപ്പുകാര്‍ക്കും വിവിധ ലാബ് പരിശോധനകള്‍ക്കുംസ്കാനിങ്ങിനുമായി എത്താന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. നിലവില്‍ രോഗികള്‍ക്ക് സഞ്ചരിക്കാനുള്ള ഒരു ബഗ്ഗി കാര്‍ സംവിധാനത്തിന് പുറമേ ആണിത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സര്‍വീസ്.

മുന്‍ സർക്കാറിന്‍റെ കാലത്താണ് പദ്ധതി ആലോചിക്കുന്നതും ഓട്ടോറിക്ഷകള്‍ എത്തിക്കുന്നതും. അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നും ഗൈനക്കോളജി വിഭാഗം വരെ എത്താന്‍ ഏകദേശം ഒരു കിലോമീറ്റര്‍ സഞ്ചരിക്കണം. ഗൈനക്കോളജി വിഭാഗത്തില്‍ നിന്ന് പത്തോളജി ലാബിലേക്ക് എത്താനും ഒരു കിലോമീറ്റര്‍ അധികം ദൂരമാണ് വേണ്ടിവരിക. സ്വന്തമായി വാഹനം ഉണ്ടായാല്‍ തന്നെ പാര്‍ക്കിങ് അടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം രോഗികള്‍ക്കോ ബന്ധുക്കള്‍ക്കോ പലപ്പോഴും സമയത്തെത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാരംഭഘട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് നടത്തിപ്പുകാര്‍.

Show Full Article
TAGS:Kottayam Medical College Electric Auto Auto service 
News Summary - E-auto service started at Kottayam Medical College
Next Story