സമരം ശക്തമാക്കാൻ മെഡി. കോളജ് ഡോക്ടർമാർ
text_fieldsകെ.ജി.എം.സി.ടി.എയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം കോട്ടയം മെഡിക്കൽ കോളജിൽ യൂനിറ്റ് പ്രസിഡന്റ് ഡോ. ഫ്രെഡറിക് പോൾ
ഉദ്ഘാടനം ചെയ്യുന്നു
ഗാന്ധിനഗർ: ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ നടന്നുവരുന്ന ഡോക്ടർമാരുടെ സമരം സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ആറുമുതൽ അത്യാഹിത വിഭാഗവും ബഹിഷ്കരിക്കുമെന്നും കെ.ജി.എം.സി.ടി.എ യൂനിറ്റ് പ്രസിഡൻറ് ഡോ. ഫ്രെഡറിക് പോൾ പറഞ്ഞു. ഒമ്പതു മുതൽ ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സകളിൽ നിന്ന് ഡോക്ടർമാർ ഒന്നടങ്കം വിട്ടു നിൽക്കും. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഒ.പി ബഹിഷ്കരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം കോട്ടയം മെഡിക്കൽ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഫ്രെഡറിക് പോൾ. കേന്ദ്ര കമ്മിറ്റി അംഗം ഡോ. സാദറുദ്ദീൻ, ഡോ. വേണുഗോപാൽ, ഡോ. ജോസ് മോൻ, യൂനിറ്റ് ജോയിന്റ് സെക്രട്ടറി ഡോ. നെറ്റോ, സ്റ്റുഡന്റ്സ് യൂനിയൻ ചെയർപേഴ്സൻ അലൈന, സ്റ്റുഡന്റ്സ് യൂനിയൻ അംഗം ഡോ. ഫർഹാൻ, യൂനിറ്റ് വൈസ് പ്രസിഡന്റ് ഡോ. ആശിഷ് എന്നിവർ സംസാരിച്ചു.


