Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightമെഡിക്കൽകോളജ് ഒ.പി...

മെഡിക്കൽകോളജ് ഒ.പി ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരില്ല; വലഞ്ഞ് രോഗികൾ

text_fields
bookmark_border
മെഡിക്കൽകോളജ് ഒ.പി ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരില്ല; വലഞ്ഞ് രോഗികൾ
cancel
camera_alt

ജീ​വ​ന​ക്കാ​രി​ല്ലാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക​സേ​ര​ക​ളും ക​മ്പ്യൂ​ട്ട​റു​ക​ളും

Listen to this Article

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ഒ.പി ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരില്ലാത്തത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആക്ഷേപം. രാവിലെ 7.30നാണ് ഒ.പി ചീട്ട് നൽകാൻ തുടങ്ങുന്നത്. ഒ.പി ടിക്കറ്റ് നൽകാൻ പ്രധാന കൗണ്ടറിൽ ആറും ജീവനക്കാർക്കും ഓൺലൈൻ ബുക്കിങ് ചെയ്യുന്നവർക്കുമായി ഒന്നുവീതം കൗണ്ടറും ഉൾപ്പടെ എട്ട് കൗണ്ടറാണുള്ളത്.

കൂടാതെ ഗൈനക്കോളജി, കാർഡിയോളജി, കാർഡിയോ തൊറാസിക് (ഹൃദയ ശസ്ത്രക്രിയ വിഭാഗം), അർബുദ വകുപ്പിലേക്കുള്ള ഒ.പി ചീട്ടുകൾ അതാത് വിഭാഗത്തിൽ നിന്നാണ് കൊടുക്കുന്നത്. ഈ നാലുവിഭാഗങ്ങൾ ഒഴികെ ബാക്കിയുള്ള ഭൂരിപക്ഷം വിഭാഗത്തിലെയും രോഗികൾക്ക് ഒ.പി ചീട്ട് നൽകുന്നത് പ്രധാന കൗണ്ടറിൽ നിന്നുമാണ്.

എന്നാൽ രാവിലെ 10 കഴിയുമ്പോൾ പ്രധാന കൗണ്ടറിലെ നാലുജീവനക്കാരെ ഒ.പി ചീട്ട് കൊടുക്കുന്ന ജോലിയിൽ നിന്ന് നീക്കി മറ്റ് ഡിപ്പാർട്ട്മെന്‍റിൽ ഡ്യൂട്ടി നൽകും.

ആറ് പേരുള്ള കൗണ്ടറിൽ നിന്ന് 10, 10.30, 11, 11.30 എന്നിങ്ങനെ നാലുസമയങ്ങളിലായി നാലുജീവനക്കാരെ ഒഴിവാക്കി അവരെ ലാബ്, അനസ്തേഷ്യ, സൈക്യാട്രി എന്നീ വിഭാഗങ്ങളിലേക്ക് പറഞ്ഞുവിടും. അതിനുശേഷം 10 വരെ മാത്രമേ സ്റ്റാഫ് കൗണ്ടറിൽ നിന്ന് ഒ.പി ടിക്കറ്റ് നൽകാൻ കഴിയൂ.

ഈ സമയത്തിനുശേഷം ജീവനക്കാരുടെ കൗണ്ടറിൽ ഇരിക്കുന്ന ജീവനക്കാരി പ്രധാന കൗണ്ടറിലെത്തി അവിടെയുള്ള ഒരു ജീവനക്കാരിയുമായി ചേർന്ന് ഒ.പി ടിക്കറ്റ് നൽകണം. നാല് കൗണ്ടറുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ തിരക്ക് വർധിക്കുന്നു. ഇതിനാൽ രോഗികളുടെ കൂടെയെത്തുന്നവർ ജീവനക്കാരികളോട് വഴക്കുണ്ടാക്കുന്നത് നിത്യസംഭവമായിട്ടുണ്ട്.

Show Full Article
TAGS:staff shortage Kottayam Medical College OP ticket counter Kottayam News 
News Summary - No staff at kottayam medical college OP ticket counter
Next Story