Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹാപ്പി പ്ലസ്;...

ഹാപ്പി പ്ലസ്; പുനർമൂല്യനിർണയത്തിൽ അഹ്സനക്ക്​ ഫുൾ എ പ്ലസ്

text_fields
bookmark_border
ഹാപ്പി പ്ലസ്; പുനർമൂല്യനിർണയത്തിൽ അഹ്സനക്ക്​ ഫുൾ എ പ്ലസ്
cancel
camera_alt

ഫു​ൾ എ ​പ്ല​സ് നേ​ടി​യ അ​ഹ്‌​സ​ന​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ൾ

പാ​റ​ത്തോ​ട്: പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ധ്യാ​പ​ക​രും കൂ​ട്ടു​കാ​രും വീ​ട്ടു​കാ​രും അ​ഹ്‌​സ​ന​യി​ൽ ഫു​ൾ എ​പ്ല​സ് ഉ​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഫ​ലം വ​ന്ന​പ്പോ​ൾ ര​ണ്ട്​ വി​ഷ​യ​ത്തി​ൽ അ​ത് ന​ഷ്ട​മാ​യി. ശ​നി​യാ​ഴ്ച പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ഫ​ലം ഫു​ൾ എ ​പ്ല​സ്. ഇ​തോ​ടെ സ​ങ്ക​ട​ത്തി​ൽ​നി​ന്ന്​ വി​ജ​യ പ​ട​വു​ക​ൾ ക​യ​റി​യ അ​ഹ്‌​സ​ന​ക്ക് ഇ​പ്പോ​ൾ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.

സ്പെ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ട​ക്കു​ന്നം പു​ത്ത​ൻ​പു​ര​ക്ക​ൽ പി.​എം. ഷ​ബീ​ക്കി​ന്‍റെ​യും ഇ​ട​ക്കു​ന്നം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക ടി.​പി. ഷീ​ബ​യു​ടെ​യും മ​ക​ളാ​ണ്,​ ഇ​ട​ക്കു​ന്നം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഹ്സ​ന. നേ​ര​ത്തേ ഇം​ഗ്ലീ​ഷ്, സോ​ഷ്യ​ൽ​സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ എ ​പ്ല​സ്​ ന​ഷ്ട​മാ​യ​ത്​.

ആ​ശ്വാ​സ വാ​ക്കു​ക​ളു​മാ​യി കു​ടും​ബ​ക്കാ​രും കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രു​മെ​ത്തി​യെ​ങ്കി​ലും അ​ഹ്സ​ന​യു​ടെ സ​ങ്ക​ട​ത്തി​ന്​ കു​റ​വു​ണ്ടാ​യി​ല്ല. ഇ​തോ​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു ന​ൽ​കാ​ൻ വീ​ട്ടു​കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Full A plus revaluation Kottayam News 
News Summary - Happy Plus; Ahsana gets a full A plus in the revaluation
Next Story