Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകനത്ത മഴ; ജില്ലയില്‍...

കനത്ത മഴ; ജില്ലയില്‍ 19.96 കോടിയുടെ കൃഷിനാശം

text_fields
bookmark_border
കനത്ത മഴ; ജില്ലയില്‍ 19.96 കോടിയുടെ കൃഷിനാശം
cancel

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ജില്ലയില്‍ 19.96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്ക്. ജൂലൈ 31 മുതല്‍ ആഗസ്റ്റ് അഞ്ചു വരെ ജില്ലയിലാകെ 1996.68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല്‍. വിശദമായ കണക്കെടുപ്പ് നടത്തിവരുകയാണെന്നും കൃഷിനാശം നേരിട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബിനു തോമസ് പറഞ്ഞു.

ആകെ 1086.21 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. 5827 കര്‍ഷകരുടെ വിളകളാണ് നശിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തത് ഏറ്റുമാനൂര്‍ ബ്ലോക്കിലാണ്. ഇവിടെ 1295 കര്‍ഷകരുടെ 617.26 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 971.55 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടുത്തുരുത്തി ബ്ലോക്കില്‍ 687 കര്‍ഷകരുടെ 291.83 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. നഷ്ടം 484.12 ലക്ഷം രൂപ.

ഉഴവൂര്‍, പാമ്പാടി, വൈക്കം, ഈരാറ്റുപേട്ട, ളാലം, വാഴൂര്‍, മാടപ്പള്ളി, പള്ളം, കാഞ്ഞിരപ്പള്ളി എന്നീ ബ്ലോക്കുകളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. പള്ളം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലാണ് 10 ഹെക്ടറിൽ താഴെ കൃഷിനാശം ഉണ്ടായിട്ടുള്ളത്. പ്രാഥമിക കണക്ക് പ്രകാരം പള്ളത്ത് 8.30 ഹെക്ടറും കാഞ്ഞിരപ്പള്ളിയിൽ 5.98 ഹെക്ടറുമാണ്. നഷ്ടം യഥാക്രമം 17.71 ലക്ഷവും 33.15 ലക്ഷവും വരും.

പാ​ച​ക​വാ​ത​ക​മി​ല്ല; ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ

വൈ​ക്കം: മ​റ​വ​ൻ​തു​രു​ത്ത് ഗ​വ. യു.​പി സ്‌​കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ര​ണ്ടാം ദി​വ​സ​വും ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ഹാ​ര വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച മു​ത​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​ർ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ. നി​ല​വി​ൽ സ്‌​കൂ​ളി​ലെ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി പാ​ച​കം ന​ട​ക്കു​ന്ന​ത്. ​ക്യാ​മ്പി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ആ​റ് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ​ർ ഭാ​ര​ത് ഗ്യാ​സ് വൈ​ക്കം ഏ​ജ​ൻ​സി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യ​മാ​യ തു​ക ഡെ​പ്പോ​സി​റ്റ് ചെ​യ്യാ​തെ സി​ലി​ണ്ട​റു​ക​ൾ വി​ട്ടു​ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ.

നി​ല​വി​ൽ 85 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​യി 175 അം​ഗ​ങ്ങ​ളാ​ണ് ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ഗ്യാ​സ് എ​ത്തി​ച്ച് രാ​വി​ലെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തു. ക്യാ​മ്പി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഉ​ട​ന​ടി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും ക്യാ​മ്പ് ഭാ​ര​വാ​ഹി​ക​ളും. വി​ല്ലേ​ജ് ഒാ​ഫി​സ​ർ ക്യാ​മ്പി​ലെ​ത്തി പ​രി​ഹാ​ര ച​ർ​ച്ച​ക​ൾ ന​ട​ത്തി.

Show Full Article
TAGS:Kottayam Heavy Rain crop damage ettumanoor 
News Summary - Heavy rains; Crop damage of Rs 19.96 crore in the district
Next Story