Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുങ്ങിനടന്ന പ്രതി...

മുങ്ങിനടന്ന പ്രതി പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർഥി

text_fields
bookmark_border
മുങ്ങിനടന്ന പ്രതി പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർഥി
cancel
Listen to this Article

കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിൽ. കുമ്മനം പുത്തൻപറമ്പിൽ രാഹുലിനെയാണ് (38) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു. 2020ലാണ് കേസിനാസ്പദമായ സംഭവം.

സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രാഹുലിന്‍റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട രാഹുൽ ജാമ്യമെടുത്ത് മുങ്ങിനടക്കുകയായിരുന്നു. പ്രതികൾക്കായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മത്സരിക്കുന്ന വിവരം അറിഞ്ഞത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:Kerala Local Body Election candidate accused Kottayam 
News Summary - Hiding accused is an independent candidate in the panchayat.
Next Story