Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വീടുകൾക്ക് നാശനഷ്ടം

text_fields
bookmark_border
കാറ്റിലും മഴയിലും വീടുകൾക്ക് നാശനഷ്ടം
cancel

ഏറ്റുമാനൂർ: വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും അയ്മനം ഒന്നാം വാർഡിൽ കരീമഠം സ്കൂളിന് സമീപം പതിനെട്ടിൽ വീട്ടിൽ ജയ്മോന്റെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. മേൽക്കൂരയിലെ പതിനഞ്ചോളം ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. ഇതോടെ മഴയിൽ വീട്ടുപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും കേടുപാട് സംഭവിച്ചു. വീട്ടുകാരും സമീപ വാസികളും ചേർന്ന് വീട്ടുപകരണങ്ങൾ പടുതയിട്ട് മൂടിയതിനാൽ വലിയ നാശനഷ്ടം ഒഴിവായി. പ്രദേശത്ത് വൈദ്യുതിയും തകരാറിലാണ്.

മിന്നലിൽ നാശം

കാഞ്ഞിരപ്പള്ളി: ഇടിമിന്നലിൽ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഇൻവെർട്ടർ, നെറ്റ് മോഡം, വൈദ്യുതി ഉപകരണങ്ങൾ എന്നിവയാണ് കത്തിനശിച്ചത്. പാറക്കടവ് റോഡിൽ കുറ്റിക്കാട്ടിൽ ഷംസുദ്ദീന്റെ ഇൻവെർട്ടറും ട്യൂബുമാണ് നശിച്ചത്. ഇക്ബാൽ ഇല്ലത്തു പറമ്പിലിന്റെ വീട്ടിലെ മോഡവും നശിച്ചു.

വീടിനു മുകളിലേക്ക് ചാഞ്ഞ മരം വെട്ടിമാറ്റണം

വൈക്കം: നഗരസഭ മൂന്നാം വാർഡിലെ ഗ്രീൻ ഗാർഡൻ ഉടമയുടെ പുരയിടത്തിൽ അപകടകരമായ നിലയിൽ ചാഞ്ഞു നിൽക്കുന്ന ആഞ്ഞിലി മരം വെട്ടിമാറ്റണമെന്ന് ഗ്രീൻ ഗാർഡൻ -കാക്കോലി റോഡിലെ 10 വീട്ടുകാർ ആവശ്യപ്പെട്ടു. ഈ മരം വീണാൽ എതിർ വശത്തെ വസ്തു ഉടമയുടെ ഭിത്തിയും വീടും തകരും. നഗരസഭ അധികൃതർ ഇടപെട്ട് മരം മുറിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. താലൂക്ക് വികസന സമിതിയിലും നഗരസഭക്കും തഹസിൽദാർക്കും പരാതി നൽകി.

Show Full Article
TAGS:Kottayam Local News Houses Damaged wind and rain 
News Summary - Houses damaged by wind and rain
Next Story