Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൈവരിക്കായി ഇനിയും...

കൈവരിക്കായി ഇനിയും എത്രനാൾ കാത്തിരിക്കണം?

text_fields
bookmark_border
കൈവരിക്കായി ഇനിയും എത്രനാൾ കാത്തിരിക്കണം?
cancel
camera_alt

കൈ​വ​രി​ക​ൾ ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കോ​സ്‌​വേ പാ​ലം

മുണ്ടക്കയം: ദിനേന നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന മുണ്ടക്കയം ടൗണിലെ പ്രധാന കോസ്‌വേ പാലത്തിന്‍റെ കൈവരികൾ തകർന്നിട്ട് മാസങ്ങൾ പിന്നിടുന്നു. അധികൃതരുടെ അലംഭാവം മൂലം വലിയ അപകട ഭീഷണിയാണ് ഇതുവഴി കടന്നു പോകുന്നവർക്ക് മുന്നിൽ നിലനിൽക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ ശക്തമായ മഴയിൽ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് പാലത്തിന്‍റെ കൈവരികൾ ഒലിച്ചുപോയത്.

2021ലെ അതിശക്തമായ പ്രളയത്തിൽ പാലം വെള്ളത്തിനടിയിലാകുകയും കൈവരികൾ പൂർണമായി തകരുകയും ചെയ്തിരുന്നു. തുടർന്ന് വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ താൽക്കാലികമായി അഴിച്ചുമാറ്റാവുന്ന രീതിയിലാണ് കൈവരികൾ പുനഃസ്ഥാപിച്ചത്. എന്നാൽ, ഈ വർഷം പുഴയിലെ ജലനിരപ്പ് ഉയർന്നെങ്കിലും കൈവരികൾ സമയബന്ധിതമായി അഴിച്ചുമാറ്റാൻ സാധിച്ചില്ല. ഇതോടെ കൈവരികളുടെ ഭൂരിഭാഗവും വെള്ളത്തിന്‍റെ ഒഴുക്കിൽപ്പെട്ട് നഷ്ടമായി. മണിമലയാറ്റിലെ ജലനിരപ്പ് കുറഞ്ഞതോടെ കുറച്ച് കൈവരികൾ ആറിന്‍റെ പല ഭാഗത്തുനിന്നായി നാട്ടുകാർ കണ്ടെത്തിയെങ്കിലും പുനഃസ്ഥാപിക്കാൻ അധികൃതർക്കായിട്ടില്ല.

തകർന്ന കൈവരിക്ക് പകരം പല സ്ഥലങ്ങളിലും മുളങ്കമ്പുകൾ കയറിൽ കൂട്ടിക്കെട്ടിയാാണ് ഇപ്പോൾ സുരക്ഷ ഒരുക്കിയിരിക്കുന്നത്. മാസങ്ങൾ പിന്നിട്ടതോടെ പല മുളങ്കമ്പുകളും ദ്രവിച്ച് ഒടിഞ്ഞ അവസ്ഥയിലാണ്. സമീപത്തെ സ്കൂളുകളിലേക്ക് വിദ്യാർഥികളടക്കം ദിനേന നൂറുകണക്കിന് കാൽനടയാത്രക്കാർ കടന്നുപോകുന്നതിതുവഴിയാണ്.

ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതോടെ ഈ പാതയിൽ ഗതാഗതത്തിരക്ക് ഇരട്ടിയിലധികമാകും. അതിനാൽ അടിയന്തരമായി കോസ്‌വേ പാലത്തിന്‍റെ തകർന്ന കൈവരികൾ പുനഃസ്ഥാപിക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:bridge handrail built Kottayam News 
News Summary - How Long Must We Wait?
Next Story