Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവ്യവസായ സംരംഭ...

വ്യവസായ സംരംഭ ലൈസന്‍സ്: 24 അപേക്ഷകൾ തീര്‍പ്പാക്കി

text_fields
bookmark_border
വ്യവസായ സംരംഭ ലൈസന്‍സ്: 24 അപേക്ഷകൾ തീര്‍പ്പാക്കി
cancel

കോട്ടയം: ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന്‍സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലതല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്‍റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ല കലക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ നടന്നു. ലൈസന്‍സുമായി ബന്ധപ്പെട്ട 39 അപേക്ഷകള്‍ പരിഗണിച്ചു. 24 എണ്ണത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു. ബാക്കിയുള്ള അപേക്ഷകള്‍ ന്യൂനതകള്‍ പരിഹരിച്ചു സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

വ്യവസായ സംരംഭങ്ങള്‍ക്ക് സമയബന്ധിതമായി ലൈസന്‍സ് ലഭിക്കുന്നതിന് ജില്ല കലക്ടര്‍ ചെയര്‍മാനും ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്.

ജില്ല-താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. തദ്ദേശ സ്വയംഭരണം, നഗരാസൂത്രണം, മൈനിങ് ആന്‍ഡ് ജിയോളജി, റവന്യൂ, ജി.എസ്.ടി, പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, കെ.എസ്.ഇ.ബി എന്നിവയുടെയും ജില്ല മേധാവികളും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരും പങ്കെടുത്തു.

Show Full Article
TAGS:Kottyam news Industrial Enterprise Professional license process 
News Summary - Industrial Enterprise License: 24 applications have been processed
Next Story