മോഷണക്കേസിൽ അന്തർസംസ്ഥാന പ്രതികൾ പിടിയിൽ
text_fieldsഷാബിർ സാവി, മുഹമ്മദ് സുമൻ
കോട്ടയം: കുമരകം, തിരുവാർപ്പ് മേഖലകളിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ഷാബിർ സാവി (24), മുഹമ്മദ് സുമൻ (24) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ആഗസ്റ്റിൽ കുമരകം പുതിയകാവിലെ പൂട്ടിക്കിടന്ന വീട്ടിലും 2025 മാർച്ചിൽ തുമ്പേക്കളം സെന്റ് മേരീസ് ചാപ്പലിലും 2025 ജൂലൈയിൽ നാഷണാന്ത്ര ക്ഷേത്രത്തിലും പള്ളിച്ചിറ ഗുരുമന്ദിരത്തിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഒളിവിലായിരുന്ന ഇരുവരെയും തൃശൂർ ചേർപ്പിൽനിന്ന് ആണ് പിടിച്ചത്. വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇവരെ കുമരകം ഇൻസ്പെക്ടർ കെ.ഷിജിയുടെ നിർദേശാനുസരണം എസ്.ഐ ഹരിഹരകുമാർ നായർ, സീനിയർ സി.പി.ഒമാരായ യേശുദാസ്, സജയകുമാർ, സജിത്ത് കുമാർ, സി.പി.ഒ ജാക്സൺ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.