Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightഓടിച്ചു...

ഓടിച്ചു നോക്കുന്നതിനിടെ കാർ കത്തി; യാത്രക്കാർ രക്ഷപ്പെട്ടു

text_fields
bookmark_border
ഓടിച്ചു നോക്കുന്നതിനിടെ കാർ കത്തി; യാത്രക്കാർ രക്ഷപ്പെട്ടു
cancel
camera_alt

ടെ​സ്റ്റ് ഡ്രൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ കാ​റി​നു തീ ​പി​ടി​ച്ച​പ്പോ​ൾ

Listen to this Article

കാഞ്ഞിരപ്പള്ളി: വാങ്ങാനെത്തിയവർ ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോൾ കാറിനു തീപിടിച്ചു. കപ്പാട് ഗവ. സ്കൂളിനു മുൻവശമാണ് സംഭവം.

തിടനാട് പാതാഴ കല്ലാറ്റുപറമ്പിൽ കെ.ഡി. സൈബാന്‍റെ ബെൻസ് കാറാണ് കത്തിനശിച്ചത്. ഉടമയുടെ മകൻ അടക്കം അഞ്ചു പേർ സംഭവസമയം വാഹനത്തിലുണ്ടായിരുന്നു.

ഓടി വരുന്നതിനിടെ വാഹനത്തിന്‍റെ ആക്സിലേറ്റർ ജാമാവുകയും മുൻവശത്തുനിന്ന് തീയും പുകയും ഉയരുകയുമായിരുന്നു.

കാർ റോഡ് വക്കിലേക്ക് ഒതുക്കി വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി ഓടി. ഇതോടെ തീ ആളിപ്പടർന്നു. കാഞ്ഞിരപ്പള്ളിയിൽനിന്ന് എത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്.

Show Full Article
TAGS:car Fire Accidents 
News Summary - car caught fire
Next Story