Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightദേശീയപാതയിലെ കലുങ്ക്...

ദേശീയപാതയിലെ കലുങ്ക് നിർമാണം നിലച്ചു; യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
ദേശീയപാതയിലെ കലുങ്ക് നിർമാണം നിലച്ചു; യാത്രക്കാർ ദുരിതത്തിൽ
cancel
camera_alt

ദേ​ശീ​യ പാ​ത​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി​യി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച നി​ല​യി​ൽ

Listen to this Article

കാഞ്ഞിരപ്പളി: ദേശീയ പാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായ കലുങ്ക് നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ വാഹന യാത്രികർ ദുരിതത്തിൽ. കാഞ്ഞിരപ്പള്ളി ടൗണിൽ പൂതക്കുഴിയിലാണ് അനാസ്ഥയുടെ ബാക്കിപത്രം. ദേശീയപാതയിലെ പൂതക്കുഴിയിൽനിന്നു പട്ടിമറ്റത്തേക്കുള്ള റോഡ് ദേശീയ പാതയുമായി ചേരുന്ന ഭാഗത്താണ് കലുങ്ക് നിർമാണം നടന്നിരുന്നത്. രണ്ടു മാസത്തോളമായി നിർമാണ പ്രവർത്തനം നിലച്ചിരിക്കുകയാണ്.

പട്ടിമറ്റം റോഡിനോടു ചേർന്ന ഭാഗത്തെ കലുങ്ക് നിർമിച്ച ഭാഗത്ത് സ്ലാബ് ഇട്ട് മൂടിയിട്ടില്ല. ഇവിടെ കുഴിയായി കിടക്കുകയാണ്. ഇത് വാഹന- കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടം ഒഴിവാക്കാൻ പാതയോരത്തേക്ക് ചേർത്താൽ പാതിവഴിയിൽ നിർമാണം നിലച്ച കലുങ്കിന്‍റെ കുഴിയിൽ വീണ് അപകടം സംഭവിക്കാം. രാത്രി ദേശീയ പാതയോരത്തുകൂടി സഞ്ചരിക്കുന്ന കാൽനടയാത്രക്കാർക്കും ഇത് അപകട ഭീഷണിയാണ്. പൂതക്കുഴിയിൽനിന്നു പട്ടിമറ്റത്തേക്ക് തിരിയുന്ന വാഹനങ്ങൾക്കും ഇത് ഗതാഗത തടസ്സം ഉണ്ടാക്കുന്നു.

Show Full Article
TAGS:culvert construction National Highway Struggling people 
News Summary - Culvert construction on National Highway halted; commuters in distress
Next Story