കാഞ്ഞിരപ്പള്ളി ആനിത്തോട്ടം അംഗൻവാടിയിൽ പഠനോപകരണ വിതരണം
text_fieldsകാഞ്ഞിരപ്പള്ളി: കുരുന്നുകളെ മുതൽ വിദ്യാർഥികളെ വരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ച പാരമ്പര്യമാണ് കെ.എസ്.യുവിനെന്ന്
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അബ്ദുൽ ഫത്താഹ്. കേരള പിറവി ദിനത്തോടനുബന്ധിച്ച് കെ.എസ്.യു താലൂക്ക് കമ്മിറ്റി നടപ്പാക്കുന്ന വിദ്യാഹസ്തം പദ്ധതിയുടെ ഭാഗമായി ആനിത്തോട്ടം അംഗൻവാടിയിൽ പഠനോപകരണങ്ങളും കസേരകളും വിതരണം ചെയ്യുന്നത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.എച്ച്. ഷാജി ആധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിയും സ്കിൽ ഡെവലപ്മെന്‍റ് കൺസൽട്ടന്‍റുമായ സൈദ് എം. താജു മുഖ്യാഥിതിയായി. 10, 11 വാർഡുകളിൽ സൈദ് എം. താജുവിന്റെ നേതൃത്വത്തിൽ 50ഓളം കുട്ടികൾക്ക് ബാഗ്, ബുക്ക് അടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്‌തു വരികയാണ്. മറ്റ് വാർഡുകളിലും വിദ്യാഭ്യാസ കാര്യങ്ങളിൽ പൂർണ പിന്തുണ അദ്ദേഹം യോഗത്തെ അറിയിച്ചു.
ഗ്രാമപഞ്ചായത്തംഗം ബിജു പത്യാല, സക്കീർ കട്ടുപ്പാറ, ഹഫീസ് തേനംമാക്കൽ, ടി.എസ്. ഫൈസൽ, അഫ്താബ്, റജീന എന്നിവർ യോഗത്തിൽ സംസാരിച്ചു.


