ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; തകരാർ പരിഹരിക്കാതെ ജല അതോറിറ്റി
text_fieldsകാഞ്ഞിരപ്പള്ളിയിൽ കോവിൽകടവിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിൽ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഈരാറ്റുപേട്ട റോഡിൽ കോവിൽകടവിന് സമീപം കെ.എം.എ ഹാളിലേക്ക് തിരിയുന്ന ജങ്ഷനിലാണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്.
ഒരാഴ്ചയിലേറെയായി ഈ സ്ഥിതി തുടരുകയാണ്. പണികൾ നടത്താൻ ചോർച്ചയുള്ള ഭാഗത്ത് ജല അതോറിറ്റി കുഴിയെടുത്തതല്ലാതെ തകരാർ പരിഹരിച്ചിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്. തകരാർ പരിഹരിക്കാനെടുത്ത കുഴി യാത്രക്കാർക്ക് അപകടഭീഷണിയുമാണ്. അടിയന്തരമായി പ്രശ്ന പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.