കോഴികൊത്തിപ്പാലം ആദ്യഘട്ട കോൺക്രീറ്റിങ്
text_fieldsകോഴികൊത്തി പാലത്തിന്റെ നിർമാണ പ്രവർത്തനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
വിലയിരുത്തുന്നു
കാഞ്ഞിരപ്പള്ളി: ആനക്കല്ല് കോഴികൊത്തിപ്പാലം ആദ്യഘട്ട കോണ്‍ക്രീറ്റിങ് നടത്തി. ആനക്കല്ല്-എറികാട് ഭാഗത്തെ ബന്ധിപ്പിക്കുന്നതാണ് പാലം.
ആരംഭത്തിലെ വെള്ള പ്രശ്നവും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നതുമാണ് പ്രവര്‍ത്തനങ്ങള്‍ വൈകാൻ ഇടയാക്കിയതെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു.
താഴേക്ക് കുഴിക്കും തോറും മണ്ണിന്റെ കട്ടികുറഞ്ഞതാണ് നിര്‍മാണം പ്രതിസന്ധിയിലാകാന്‍ കാരണം. എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍നിന്ന് 32.50 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. അരിക് സംരക്ഷണത്തിനു കഴിഞ്ഞ വര്‍ഷം ജില്ല പഞ്ചായത്തംഗം ജെസി ഷാജന് 15 ലക്ഷം രൂപയും വാര്‍ഡംഗം ബിജു ചക്കാല നാലു ലക്ഷം രൂപയും അനുവദിച്ചിരുന്നു. പാലം പൊളിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് നിര്‍മാണം വേഗത്തിലാക്കിയത്. കാലപ്പഴക്കം വന്ന് അപകടവസ്ഥായിലായതിനെ തുടര്‍ന്ന് വീതി കൂട്ടി നിര്‍മിക്കുന്നതിനാണ് പഴയ പാലം പൊളിച്ചത്.
എന്നാല്‍, മഴയും നിര്‍മാണ പ്രശ്നങ്ങളും കാരണം പണി വൈകി. ഇതോടെ നാട്ടുകാര്‍ക്ക് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലെത്താന്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായി.


